Skip to main content

Posts

Showing posts from 2018

ഇരിങ്ങോൾ കാവ് - യാത്ര

കുറച്ചു കൊല്ലം മുൻപ് ,  മാതൃഭൂമിയുടെ ആഴ്ചപതിപ്പിൽ ആണെന്നാണ് ഓർമ്മ .. ഇരിങ്ങോൾ കാവിനെ കുറിച്ച് ഒരു ഫീച്ചർ വന്നിരുന്നു . വലിയ ചിത്രങ്ങളും വിശേഷണങ്ങളും ഒക്കെയായി വായിക്കാൻ നല്ല രസമുള്ള ഒരു വിവരണം . പിന്നെ  കുറെ കഴിഞ്ഞു ഫേസ്‌ബുക്കിലെ യാത്രാ പേജിലും ഇതേപോലെ ഒരു പോസ്റ്റ് കണ്ടിരുന്നു . 5  ഏക്കറോളം സ്ഥലത്തു പരന്നു കിടക്കുന്ന വനഭൂമിക്കു നടുക്കുള്ള പഴമയും തനിമയും ഒത്തിണങ്ങിയ ഒരു ദേവി ക്ഷേത്രത്തെ പറ്റി.. അന്ന് തൊട്ടേ ഉള്ള ആഗ്രഹമാണ് അവിടെ ഒന്ന് പോണം എന്നുള്ളത് .. ബി ടെക്കിനു പഠിക്കുമ്പോൾ പോണം പോണം ന്നു കൊറേ വിചാരിച്ചു, ചെയ്യണമെന്നു ഉറച്ചു വിചാരിച്ച മറ്റു പലകാര്യങ്ങളെപോലെ ഈ യാത്രയും അന്ന് നടന്നില്ല .. പിന്നെ  പഠിപ്പൊക്കെ കഴിഞ്ഞു വെറുതെ നടക്കണ കാലത്തു അതിനു അടുത്തുകൂടെ ഒക്കെ കൊറേ തവണ പോയി .. അന്നും നടന്നില്ല .. അങ്ങനെ കൊറേ കാലം കൊണ്ട്  സഫലമാകാൻ കൊതിച്ച ആ ഓർമ്മയുടെ ഒരു  സാഷാത്കാരത്തെ കുറിച്ചാണ് ഈ കുറിപ്പ് .. യൂണിവേഴ്സിറ്റി പരീക്ഷയുടെ ഇടക്കുള്ള ചെറിയ ഒരു അവധിയുടെ തുടക്കത്തിലാണ് യാത്ര .  "പ്ലാൻഡ് ട്രിപ്സ് " എന്നത് ഒരു മരീചിക മാത്രമാണെന്ന യാഥാർഥ്യ ബോ...

സ്വാഭിമാനത്തിന്റെ പുഞ്ചിരി

" I measure the progress of community by the degree of progress that women have achieved "     - Dr. B R Ambedkar  ഒരു സമൂഹത്തിന്റെ പുരോഗതിയും സ്ത്രീ സമത്വവും തമ്മിലുള്ള ബന്ധം   ഇന്ത്യൻ ഭരണഘടനയുടെ ശില്പിയും സ്വാതന്ത്ര ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയുമായ അംബേദ്‌കർ പറഞ്ഞു വക്കുന്നത് ഇങ്ങനെയാണ് .   എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ  ഇന്നത്തെ പത്രത്തിൽ (27 ജൂൺ  2018 )ആശങ്കാജനകമായ ഒരു വാർത്തയുണ്ട് . ലോകത്തു സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യ ആണെന്ന ആഗോള സർവേ ഫലമാണ് വാർത്ത .   "Thomson Reuters Foundation " എന്ന സ്ഥാപനം ലോകമെമ്പാടും സ്ത്രീ സുരക്ഷ വിഷയമായി  ബന്ധപ്പെട്ടു  നടത്തിയ ഒരു സർവേയുടെ നിഗമനമാണ് വാർത്തക്കാധാരം . ലോകത്തു തന്നെ ഏറ്റവും വലിയ വാർത്താ ഏജൻസിയാണ്   Thomson Reuters എന്ന് വാർത്തയിൽ സൂചിപ്പിച്ചിരുന്നു . സർവേ ആധികാരികമല്ലെന്നും പരസ്യമായി സംസാരിക്കാൻ അധികാരമില്ലാത്ത രാജ്യങ്ങൾ പോലും ഇന്ത്യക്ക് ശേഷമാണ് സർവേയിൽ സ്ഥാനമെന്നും പറഞ്ഞു ദേശീയ മനുഷ്യാവകാശ കമ്മ...

ഞാനും നീയും

കാലാന്തരങ്ങൾക്ക് മുൻപും ശേഷവും  നമ്മൾ പരിചിതരായിരുന്നു.. ഒരിക്കൽ നീയെന്റെ ഹൃദയവും ഞാൻ നിന്റെ മനസുമായിരുന്നു.. പിന്നൊരിക്കൽ നീയെന്റെ ശബ്ദവും ഞാൻ നിന്റെ  ഓർമ്മയുമ...

എഴുത്തു

എഴുതാൻ  പറഞ്ഞു പലരും പക്ഷെ , എന്തെഴുതണം എന്നു പറഞ്ഞില്ല .. പ്രണയമെഴുതിയാൽ മതിയോ എന്നു സ്വയം ചോദിച്ചു .. അവനവനു പറ്റണ പണി എടുത്താൽ പോരെ  എന്നു മനസു തിരിച്ചു പറഞ്ഞു .. എന്...

കൃതി

കൃതി അന്താരാഷ്ട സാഹിത്യോത്സവം .സംസ്ഥാന സഹകരണ വകുപ്പിന്റെ 10 നാൾ നീണ്ടു നിൽക്കുന്ന ഒരു സംരംഭം .   പ്രധാനമായും 2 സ്ഥലങ്ങളിൽ ആണ് ഫെസ്റ്റ് നടക്കുന്നത് പുസ്തകപ്രദർശനം മറൈൻ ഡ്രൈവിലും സാഹിത്യ സംവാദങ്ങൾ ബോൾഗാട്ടി പാലസിലും  .    പണ്ട് സഹകരണ വകുപ്പ് മന്ത്രി  കടകമ്പള്ളി സുരേന്ദ്രൻ ഒരു ഫേസ്‍ബുക് പോസ്റ്റിലൂടെയാണ് കൊച്ചി ബിനാലെ മാതൃകയിൽ കൊച്ചിയിൽ തന്നെ ഒരു പുസ്തകോത്സവം നടത്തും എന്ന് അറിയിച്ചത് . ഷാർജ  ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിന്റെ വാർത്തകൾ പത്രങ്ങളിലും ഓൺലൈൻ ന്യൂസ് പോർട്ടലുകളിലും നിറഞ്ഞ സമയമായിരുന്നു അത് . മന്ത്രിയുടെ ആ പോസ്റ്റ് ഏറ്റവും ഉത്സാഹത്തോടെ എന്റെ കുറച്ചു പുസ്തകപ്രേമി സുഹൃത്തുകൾക്ക് അയച്ചു കൊടുത്തിരുന്നു അന്ന് . അദ്ദേഹം വാഗ്ദാനം ചെയ്ത പോലെതന്നെ ഏറ്റവും മനോഹരമായ രീതിയിൽ ഈ ഫെസ്റ്റിവൽ നടന്നു കൊണ്ടിരിക്കുകയാണ് .  പ്രദർശനം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിക്കെയാണ് ഞാനും സന്തോഷും  പരിപാടി കാണാൻ ചെല്ലുന്നതു . ഒരു ആഴ്ച മുന്നേ വരവ് പ്ലാൻ ചെയ്തിരുന്നെങ്കിലും പറ്റിയില്ല . കഴിഞ്ഞ ആഴ്ച വരാൻ നിന്നതിൻ്റെ തലേന്ന് തേങ്ങാ പൂളുമ്പോൾ കത്തി കൈ...

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു കൊന്നെന്നോ ?

പണ്ടെപ്പോളോ ടി വി യിൽ " കഥാവശേഷൻ " എന്നൊരു സിനിമ കാണുകയുണ്ടായി . നീചമായ ഒരു ലോകത്തു ജീവിച്ചിരിക്കുന്നതിലെ നാണക്കേടോർത്തു ആത്മഹത്യ ചെയ്ത ഒരു ഐഡിയലിസ്റ് നായകനെയും അയാളുടെ ജീവിതത്തെയും ആണ് ആ സിനിമ പ്രതിപാദിക്കുന്നത് .  ഇന്ന് ഞാൻ അത് പോലെ മനുഷ്യ വർഗത്തിനാകെ അപമാനകരമാവിധം ഒരു ചിത്രം കാണുകയുണ്ടായി .  ഭക്ഷണം മോഷ്ടിച്ചു  എന്നാരോപിച്ചു  ഒരു ആദിവാസി യുവാവിനെ കൈകാലുകൾ ബന്ധിച്ചു പ്രബുദ്ധ മലയാളികൂട്ടം തല്ലി കൊന്നിരിക്കുന്നു .    ദൈന്യതയുടെ രണ്ടു കണ്ണുകൾ ഇപ്പോഴും മുന്നിൽ നിന്ന് ചോദിക്കുന്നുണ്ട് . എന്തിനെന്നു ... ?? തിരിച്ചു സംസാരിക്കാൻ കഴിവില്ലാത്ത ഒരു പാവത്തിനെ ഒരു കൂട്ടം മാന്യന്മാർ കൈകാൽ കെട്ടിയിട്ടു തല്ലുന്നു . ചിലർ അതിനു മുന്നിൽ നിന്ന് സെൽഫി എടുക്കുന്നു .. ഇത്രത്തോളം ക്രൂര വിനോദങ്ങൾ ആസ്വദിക്കുന്നവരാന് ഞാൻ ഉൾപ്പെടുന്ന ജനത എന്ന ബോധം എന്നെ വല്ലാതെ വേട്ടയാടുന്നു ..  അവസാനവട്ടം വയനാട്ടു പോയപ്പോഴും ഞാൻ കാണുകയുണ്ടായി , സാദാരണ സാരിയിൽ നിന്ന് മാറി മുണ്ടു കൊണ്ട് പരമ്പരാഗത രീതിയിൽ വേഷം ധരിച്ച  ഒരു ആദിവാസി കുടുംബത്തെ ..  കണ്ണിൽ ...