Skip to main content

Posts

Showing posts from 2016

അധിനിവേശങ്ങൾ

 പൊതുവെ പുസ്തകങ്ങൾ  വായിക്കുന്ന ശീലം എനിക്ക് വളരെ കുറവാണു ..ചെറിയ കുട്ടിയായിരിക്കുമ്പോൾ കഥാ പുസ്തകങ്ങളായും പുരാണ കഥകൾ ആയും ധാരാളം വായിച്ചിരുന്നു . പിന്നീട്  വലിയ കൊറേ വര്ഷങ്ങളുടെ ഒരു ഇടവേളയിൽ വായന ശോഷിച്ചു ശോഷിച്ചു തീരെ ഇല്ലാണ്ടായി .പിന്നെ കുറച്ചെങ്കിലും അതിനു ഒരു അഭിവൃദ്ധി ഉണ്ടായത് കുസാറ്റിൽ പഠിക്കുന്ന കാലത്താണ് . വായിച്ചില്ലെങ്കിൽ പോലും ചുമ്മാ  ഒരു പുസ്തകം വീട്ടിൽ വന്നു പോകുമ്പോൾ ബാഗിൽ കരുതാറുണ്ടായിരുന്നു.അവിടെ പഠിക്കുമ്പോൾ തന്നെയാണ് ആദ്യമായി മറൈൻ ഡ്രൈവിൽ ഡിസി ബുക്സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം കാണാൻ ഇടയായതും . അത് ശെരിക്കും നല്ലൊരു അനുഭവം ആയിരുന്നു . ഈ പുസ്തകങ്ങൾ എല്ലാം കൂടി ഇങ്ങനെ ഇരിക്കുന്നത് കാണാൻ തന്നെ എന്തൊരു സന്തോഷം ഉള്ള കാഴ്ചയാണ് .. അന്നത്തെ ആ പ്രദർശനം അടിപൊളി ആയിരുന്നു കവിതകൾ , കഥകൾ നോവലുകൾ യാത്രാവിവരണങ്ങൾ , ആത്മകഥകൾ  , ബാലസാഹിത്യം അങ്ങനെ ഒരുപാടു വിഭാഗങ്ങൾ എല്ലാ വിഭാഗത്തിലും എണ്ണിയാൽ ഒടുങ്ങാത്ത പുസ്തകങ്ങൾ .ആകർഷകമായ വിലക്കിഴിവും ഉണ്ടായിരുന്നു . ആ ഒരു നല്ല ഓർമ്മയിൽ നിന്നാണ് ഈ കൊല്ലത്തെ  അതായത് 2017 ലെ പുസ...

വയനാടൻ ചിന്തകൾ

ഈ കുറിപ്പ്  ചെറിയ ഒരു വയനാട് യാത്രയുടെ വിവരണമാണ് അതിനോടൊപ്പം ചില വസ്തുതാപരമായ ആശങ്കകളും പങ്കു വക്കുന്നു .. യാത്ര കഴിഞ്ഞിട്ട് മാസങ്ങളായി ,,പക്ഷെ എഴുതാൻ മനസ്സും അവസരങ്ങളും ഇപ്പൊ തരപ്പെട്ടതു കൊണ്ട് എഴുതുന്നു .... ------------------------------ ------------------------------ ------------------------------ ------------------------------------------------------------------------- വയനാട് പോകുന്നത് ഇതാദ്യമായൊന്നുമല്ല ,, പിന്നിലേക്കൊന്നു നോക്കിയാൽ എത്രയോ യാത്രകൾ ഇണ്ടായിരിക്കുന്നു ? പക്ഷെ ഈ യാത്ര അതിൽ നിന്നെല്ലാം വ്യത്യസ്തവും ഇതുകൊണ്ടു തന്നെ എനിക്ക് പ്രിയപ്പെട്ടതുമാണ് . ഏതൊരു യാത്രയും അതിന്റെ അർഥം കൈവരിക്കുന്നത് യാത്രക്കാരനു ആസ്വാധനശേഷി കൈ വരുമ്പോഴാണ് ... തലശ്ശേരി -മാനന്തവാടി റൂട്ടിലെ പെരിയ ആണ് ലക്ഷ്യസ്ഥാനം .അവിടെ ആണ് നമ്മുടെ എൽദോ സുബാഷ് കയ്യിനൊരു മേജർ സർജെറി കഴിഞ്ഞു വിശ്രമിക്കുന്നത് . (Nb :ഇപ്പൊ അസുഖം ഒക്കെ മാറി  ഉഷാറായിട്ടാ ... അന്നത്തെ കാര്യമാണ് പറയുന്നത്‌  ) ഒരാഴ്ച മുൻപ് മെഡിക്കൽ കോളേജിലേക്ക് പോകാനാണ് പ്ലാൻ ചെയ്തിരുന്നത് പക്ഷെ റംസാൻ മാസപ്പിറവി കണ്ടതിനെ തുടർന്ന...

ഓർമ്മകളിലേക്ക് എത്ര ദൂരം

പ്രിയ ദാസ് , നമ്മൾ   തമ്മിൽ കണ്ടിട്ട് എത്രയോ നാളുകളായി അല്ലെ ? എത്ര നാളായി എന്ന് ഓർത്തെടുക്കാൻ കഴിയുന്നതിലും കൂടുതൽ ആയി ..ഇപ്പോഴും ഇടക്കൊക്കെ ഞാൻ നിങ്ങളെ ഓർക്കാറുണ്ട് കേട്ടോ... പണ്ടൊക്കെ ഞാൻ വിചാരിച്ചിരുന്നത് ഇനിയുള്ള ഓരോ നിമിഷങ്ങളും നിങ്ങളുടെ ഓർമ്മയിൽ പുഴുകി കൊണ്ടിരിക്കുമെന്നായിരുന്നു  .. പക്ഷെ എന്തോ അങ്ങനെ ഒന്നുമല്ല .. ജീവിതം ഇങ്ങനെ ഒഴുകി കൊണ്ടേ ഇരിക്കുകയല്ലേ ..ലോകം നമ്മള് വിചാരിച്ച പോലെ അത്ര ചെറുതൊന്നുമല്ല .. "നിങ്ങൾ" എന്ന വിളി അത്ര സുഖിപ്പിച്ചിട്ടുണ്ടാകില്ല . പക്ഷെ ഇതാണ് നല്ലതു ദാസ്  .. ഈ വിളിക്കൊരു അകലമുണ്ടു .. ഇങ്ങനെ വിളിക്കുമ്പോ പണ്ട് നമ്മളോരുമിച്ചു  കണ്ടിരുന്ന സ്വപ്നങ്ങളൊന്നും എന്നെ തെല്ലും അസ്വസ്ഥമാക്കുന്നില്ല ..  ഇന്നും ഈ ഇലക്ട്രോണിക് യുഗത്തിൽ കത്തെഴുതുന്നതാരാണെന്നു ദാസ് ആൽഭുദപ്പെട്ടിട്ടുണ്ടാവണം .. പക്ഷെ എല്ലാം ഒരു തിരിച്ചു പിടിക്കലാണ് ദാസ് .. പണ്ട് നമ്മളെഴുതിയിരുന്ന ഇളം മഞ്ഞ നിറമുള്ള കടലാസുകളും മഷിപ്പേനകളും  എന്നെ ഇപ്പോളും ചിലപ്പോ പോയ കാലത്തേക്ക് കൂട്ടികൊണ്ട് പോകാറുണ്ട് .. ഇപ്പൊ ആലോചിക്കുമ്പോ പഴയ കാലങ്...

ചെറുപ്പത്തിൽ...

ചെറുപ്പത്തിൽ  ചെറുപ്പത്തിൽഎന്ന് പറഞ്ഞാ വളരെ ചെറുപ്പത്തിൽ ..  നമുക്കൊക്കെ ഓർമ്മയുള്ള ഭൂതകാലത്തിന്റെ  ഏറ്റവും ഇങ്ങേ തലക്കൽ .. അവടെ ദയാലുവും അസാമാന്യ ധൈര്യശാലിയുമാ...

പ്രണയ ഭാവങ്ങൾ.

ഒന്നും ചെയ്യാനില്ലാത്ത വിരസമായ ദിവസങ്ങളാണ് ...  ഇപ്പൊ വായനക്ക് എന്റെ കൂട്ട് പ്രണയ ഋതുക്കൾ എന്ന ഒരു കുഞ്ഞു പുസ്തകമാണ്.. കൊറേ കഥാകാരന്മാരുടെയും കഥാകാരിമാരുടെയും  എപ...