കുറച്ചു കൊല്ലം മുൻപ് , മാതൃഭൂമിയുടെ ആഴ്ചപതിപ്പിൽ ആണെന്നാണ് ഓർമ്മ .. ഇരിങ്ങോൾ കാവിനെ കുറിച്ച് ഒരു ഫീച്ചർ വന്നിരുന്നു . വലിയ ചിത്രങ്ങളും വിശേഷണങ്ങളും ഒക്കെയായി വായിക്കാൻ നല്ല രസമുള്ള ഒരു വിവരണം . പിന്നെ കുറെ കഴിഞ്ഞു ഫേസ്‌ബുക്കിലെ യാത്രാ പേജിലും ഇതേപോലെ ഒരു പോസ്റ്റ് കണ്ടിരുന്നു . 5 ഏക്കറോളം സ്ഥലത്തു പരന്നു കിടക്കുന്ന വനഭൂമിക്കു നടുക്കുള്ള പഴമയും തനിമയും ഒത്തിണങ്ങിയ ഒരു ദേവി ക്ഷേത്രത്തെ പറ്റി.. അന്ന് തൊട്ടേ ഉള്ള ആഗ്രഹമാണ് അവിടെ ഒന്ന് പോണം എന്നുള്ളത് .. ബി ടെക്കിനു പഠിക്കുമ്പോൾ പോണം പോണം ന്നു കൊറേ വിചാരിച്ചു, ചെയ്യണമെന്നു ഉറച്ചു വിചാരിച്ച മറ്റു പലകാര്യങ്ങളെപോലെ ഈ യാത്രയും അന്ന് നടന്നില്ല .. പിന്നെ പഠിപ്പൊക്കെ കഴിഞ്ഞു വെറുതെ നടക്കണ കാലത്തു അതിനു അടുത്തുകൂടെ ഒക്കെ കൊറേ തവണ പോയി .. അന്നും നടന്നില്ല .. അങ്ങനെ കൊറേ കാലം കൊണ്ട് സഫലമാകാൻ കൊതിച്ച ആ ഓർമ്മയുടെ ഒരു സാഷാത്കാരത്തെ കുറിച്ചാണ് ഈ കുറിപ്പ് .. യൂണിവേഴ്സിറ്റി പരീക്ഷയുടെ ഇടക്കുള്ള ചെറിയ ഒരു അവധിയുടെ തുടക്കത്തിലാണ് യാത്ര . "പ്ലാൻഡ് ട്രിപ്സ് " എന്നത് ഒരു മരീചിക മാത്രമാണെന്ന യാഥാർഥ്യ ബോ...