വിഷയ ദാരിദ്ര്യം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് ഈ വര്ഷം അവസാനിക്കുന്നത് .. എഴുതിയിട്ട് നാളുകളേറെയായി .. ഒന്നിനും മനസു വരുന്നില്ല എന്നതാണ് സത്യം . പ്രത്യേകിച്ച് മടി കൊണ്ടും പ്രത്യേകതയില്ലാത്ത പല കാരണങ്ങൾ കൊണ്ടും എഴുത്തു അവിടെ നിൽക്കുകയാണ് .. എഴുത്തിനു മാത്രെമേ പ്രശ്നം ഉള്ളു .. വായന തകർത്തു നടക്കുന്നുണ്ട് .. ഹാരി പോട്ടർ സീരിസിൽ 7 പുസ്തകങ്ങളും വായിച്ചു കഴിഞ്ഞു .. ഓരോ പുസ്തകം തീരുമ്പോഴും " reality is just an illusion caused by the deficiency of the right book " എന്ന രസകരമായ വാചകം അനർത്ഥമായ പോലെ തോന്നും . മറ്റൊരു ലോകത്തേക്ക് ,മനസ്സുകളിലേക്ക് കാശു കൊടുക്കാതെ ഒരു ഫ്രീ യാത്ര നടത്തിയ ഫീലിംഗ് .. ഹാരി പോട്ടർ പോലെ ഫാന്റസി നോവൽ അല്ലെങ്കിൽ പുരാണങ്ങളുടെ പല തരത്തിലുള്ള ആവിഷ്കാരങ്ങൾ ഈ രണ്ടു കാറ്റഗറിയിലേക്ക് വായന ചുരുങ്ങിയത് ഈ വർഷമാണ് . ദ്രൗപതിയും വൃദ്ധവനത്തിലെ രാധയും ഇനി ഞാൻ ഉറങ്ങട്ടെ യും ഒക്കെ അങ്ങനെ ഹൃദയത്തിലെ പ്രിയപ്പെട്ട അറകളിലേക്ക് ചേക്കേറിയിരിക്കുന്നു .. എഴുത്തിൽ വന്ന കുറവിനുള്ള ഒര...