Skip to main content

Posts

Showing posts from 2020

അടയാളങ്ങൾ

എത്രത്തോളം സഞ്ചരിക്കണം ഒരാളിലേക്കെത്താൻ ?? ഒരു പുസ്തകദൂരം മതിയാകുമോ ? പേജുകളിലൂടെ വളരെ പതുക്കെയുള്ള പരിണാമങ്ങൾ , വാക്കുകളിൽ കൂടിയുള്ള കഥാപാത്രങ്ങളുടെ ആവാഹനം . വാക്കുകൾക്കിടയിലെ  വായനകൾ , അവതാരകൻ മനപ്പൂർവ്വം സൃഷ്ടിക്കുന്ന വിടവുകളിൽ ഊന്നു നിന്നുകൊണ്ടുക്കള്ള വീക്ഷണ കോണുകൾ . ഇതെല്ലം സംഭവിക്കുന്ന്നിടത്താവണം ആഴത്തിലുള്ള വായനയും സംഭവിക്കുന്നത്. ഈ വായനകളാണ് ഓരോരുത്തലിലേക്കുള്ള യാത്രകൾക്ക് സാധ്യതകൾ ഉണ്ടാക്കുന്നതും . ലോക്ഡൌൺ തുടങ്ങി കുറച്ചു കാലം അത്തരമൊരു യാത്രയിലായിരുന്നു .  2006 ലെ വയലാർ അവാർഡും 2007 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അടക്കം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ  സേതുവിൻ്റെ  അടയാളങ്ങളിലൂടെയായിരുന്നു ആ യാത്ര .  സേതുവിൻറെ രചന എന്ന് പറയുമ്പോൾ എല്ലാവരുടെ മനസിലും ആദ്യം എത്തുന്നത് പാണ്ഡവപുരം  ആയിരിക്കും എന്ന് തീർച്ച. ആ നോവൽ വായിച്ചു തുടങ്ങി എങ്കിലും പല കാരണങ്ങൾ കൊണ്ടും മുന്നോട്ട് പോയിരുന്നില്ല .അത് വായിച്ചു മനസിലാക്കാൻ വേണ്ട ബുദ്ധിയും വിവരവും ആയി കാണില്ല . അടയാളങ്ങൾ പക്ഷേ അങ്ങനെ ആയില്ല ഇഷ്ടപെട്ട നോവലുകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി ആയി . നഗരഛായയിൽ ഉരുക്കിയെ...