Skip to main content

Posts

Showing posts from January, 2017

മറന്നു പോകുന്നതിനു മുൻപ്

മഴ തിമിർത്തു പെയ്യുന്ന കാലങ്ങളിലൊഴികെ , അമ്പലകുളത്തിലെ വെള്ളത്തിനു കടും പച്ച നിറമാണ് . ചിലപ്പോ കറുപ്പായി തോന്നും ചിലപ്പോ ഇളം മഞ്ഞ നിറം . ആഴങ്ങളിലൂഴ്ന്നിറങ്ങി അടിത്തട്ടിലെ ചളിയിൽ ഇളക്കുമ്പോ മാത്രം മണ്ണ് നിറം . കുളത്തിന്റെ കൽപ്പടവുകളിൽ മാത്രം കത്തിയോളം മൂർച്ചയുള്ള കല്ലുകളുണ്ട് . ദേഹത്ത് കോറിയാൽ ചോര വരില്ല പക്ഷെ ചുവന്നു തടിക്കും .. നീന്തൽ കഴിഞ്ഞു വരുന്ന രാത്രിയിൽ മാത്രം ആ മുറിവ് നീറ്റും . പിറ്റേന്ന് നീറ്റൽ പോവും .  ഒരു രാത്രി മാത്രം ആയുസുള്ള മുറിവുകൾ . വെള്ളത്തിന് താഴെയുള്ള പടികളിൽ മാത്രം മനോഹരമായ പൂപ്പലുകൾ ഉണ്ട് . തൊട്ടു നോക്കുമ്പോ വഴു വഴുത്തു പോകുന്നവ . വെള്ളത്തിന് മുകളിലെ കല്ലുകളിൽ ഇരിക്കുമ്പോ താഴെ യുള്ള പടികളിൽ പൊടി മീനുകൾ കൊത്തികൊണ്ട് വരും . വടക്കേ മൂലക്കുള്ള ആരും പോകാത്ത ഇരുട്ടിൽ കണ്ടൽ ചെടികളുടെ വേരുകൾക്കിടയിൽ കുളക്കോഴിയുടെ മാളങ്ങളുണ്ടാവും . ഈ വെള്ളത്തിലാണ് എന്റെ കൈ രേഖകളെ ഏറ്റവും വ്യക്തമായി ഞാൻ കണ്ടത് . കൈക്ക് മുകളിലെ രോമകൂപങ്ങൾകിടയിൽ ലോകത്തിലെ ഏറ്റവും ചെറിയ വായു കുമിളകളെ കണ്ടതും ഇവിടെയാണ്. വെള്ളത്തിൽ മുങ്ങി പോകുമ്പോ ഉള്ള വെപ്രാളം ആദ്യം അറിഞ്ഞത് ഇവിടെ നിന്ന...