Skip to main content

Posts

Showing posts from 2017

വർഷാന്ത്യം

വിഷയ ദാരിദ്ര്യം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ്  ഈ വര്ഷം അവസാനിക്കുന്നത്  .. എഴുതിയിട്ട് നാളുകളേറെയായി .. ഒന്നിനും മനസു  വരുന്നില്ല എന്നതാണ് സത്യം . പ്രത്യേകിച്ച് മടി കൊണ്ടും പ്രത്യേകതയില്ലാത്ത പല കാരണങ്ങൾ കൊണ്ടും എഴുത്തു അവിടെ നിൽക്കുകയാണ് ..  എഴുത്തിനു മാത്രെമേ പ്രശ്നം ഉള്ളു .. വായന തകർത്തു നടക്കുന്നുണ്ട് .. ഹാരി പോട്ടർ സീരിസിൽ 7  പുസ്തകങ്ങളും വായിച്ചു കഴിഞ്ഞു  .. ഓരോ പുസ്തകം തീരുമ്പോഴും  " reality is just an illusion caused by the deficiency of the  right book " എന്ന രസകരമായ വാചകം അനർത്ഥമായ  പോലെ തോന്നും . മറ്റൊരു ലോകത്തേക്ക് ,മനസ്സുകളിലേക്ക് കാശു കൊടുക്കാതെ ഒരു ഫ്രീ യാത്ര നടത്തിയ ഫീലിംഗ് ..  ഹാരി പോട്ടർ പോലെ ഫാന്റസി നോവൽ അല്ലെങ്കിൽ   പുരാണങ്ങളുടെ പല തരത്തിലുള്ള ആവിഷ്കാരങ്ങൾ ഈ രണ്ടു കാറ്റഗറിയിലേക്ക് വായന ചുരുങ്ങിയത് ഈ വർഷമാണ് . ദ്രൗപതിയും വൃദ്ധവനത്തിലെ രാധയും ഇനി ഞാൻ ഉറങ്ങട്ടെ യും ഒക്കെ അങ്ങനെ ഹൃദയത്തിലെ പ്രിയപ്പെട്ട അറകളിലേക്ക് ചേക്കേറിയിരിക്കുന്നു ..  എഴുത്തിൽ വന്ന കുറവിനുള്ള ഒര...

പത്മ

ബാലചന്ദ്രനു പ്രിയപ്പെട്ട ഏകാന്തതയുടെ ലോകത്തേക്ക് ഒരു ടെലിഫോണ് ശകലമായി വിരുന്നെത്തിയ പഴയ കൂട്ടുകാരി.. മൃദുവായി ചിരിച്ചു, മനോഹരമായി സംസാരിച്ചു, അതിമനോഹരമായി പാട്...

ഇന്നലെ ...ഇന്ന് ...നാളെ

രണ്ടു ദിവസം മുൻപ് അമ്മയുടെ നാട്ടിലെ  പൂരം ആയിരുന്നു. അവിടെ പോയി മാമനുമായി ഞാനും അമ്മയും ചുമ്മാ വർത്താനം പറഞ്ഞിരിക്കുന്നതിന്റെ ഇടയിൽ ആണ് സോക്രടീസ് എന്ന പേര് വർത്തമാനത്തിനു ഇടയിലേക്ക് കടന്നു വന്നത് .  അതിലെ പോയ ഒരു വഴിപോക്കന്റെ പേരായിരുന്നു അത് . അവരുടെ സഹോദരന്മാർക്ക് എല്ലാര്ക്കും അങ്ങനെയുള്ള കടിച്ചാൽ പൊട്ടാത്ത പേരുകൾ ആണെന്ന് മാമൻ പറയുകയായിരുന്നു .  "എന്തിനാ അവരുടെ കാര്യം നോക്കണേ മ്മടെ ഏട്ടന്റെ മോന്റെ പേരെന്താ? "പാവേൽ" ന്നല്ലേ ??? അണക്കറിയോടാ എന്താ ആ പേര്ന്ന് ?? "  'അമ്മ എന്നോടാണ് ചോദിക്കണത് . അറിവില്ലായ്മ പുറത്തു കാട്ടാതെ ഞാൻ അമ്മായിയോട് വേറെന്തോ ചോതിച്ചു ഇരുന്നു . അപ്പൊ മാമൻ കുറച്ചു ഗാംഭീര്യത്തോടെ പറഞ്ഞു  "'അമ്മ , മാക്സിം ഗോർക്കിയുടെ അമ്മയിലെ കഥാപാത്രം ആണ് പാവേൽ "  എന്റെ അമ്മ പിന്നേം ആ പാവേലിന്റെ മുഴുവൻ പേര് ഓർമ്മിച്ചു പറഞ്ഞു .. എന്നിട്ട് ഒരു കമ്മന്റും " ഈ മൊബൈൽ കുത്തി ഇരിക്കന്നല്ലാണ്ട് ഇവറ്റോൾക്ക് വല്ല വിവരോം വേണ്ടേ ??"'  കൂടുതൽ ചൂളാൻ നിക്കാതെ അവിടെ നിന്ന് ഞാൻ എണീറ്റ് പോയി .  '"അമ്മ "  മാക്സിം...

മനസ്സിലൊരു വീട് പണി നടക്കുന്നുണ്ട്

മനസ്സിലൊരു വീട് പണി നടക്കുന്നുണ്ട് . രണ്ടു നിലകളിലായി നീണ്ട വരാന്തകൾ ഉള്ള  സുന്ദരമായ ഒരു  വീട്. തെക്ക് വശത്തൊരു ബാൽക്കണി വേണം. രാവിലെ മഞ്ഞു പെയ്ത് തുടങ്ങുമ്പോൾ അവിടെ ഒരു ചാര് കസേരയിട്ട് ഇരിക്കണം. പറ്റിയാൽ ഒരു കട്ടൻചായ വേണം. .അവിടെയാണ് മന്താരങ്ങൾ കാലം തെറ്റി പൂക്കുന്നത്. ചെറിയ കുട്ടി ആയിരുന്നപ്പോൾ ഊഞ്ഞാല് കെട്ടി ആടിയിരുന്ന രണ്ടു മാവുകളും അവിടെ ഇല്ല . മുന്നിലെ കൊന്ന മരം ചിലപ്പോൾ മുറിക്കേണ്ടി വരും.വലിയ മരമാണെങ്കിലും പൂവ് വളരെ കുറവാണ്.അല്ലെങ്കിൽ ഭാഗ്യം ഉണ്ടെങ്കിൽ കിഴക്ക് വശത്തെ വരാന്തയിൽ നിന്ന് പൂവ് പറിക്കാൻ പറ്റും. വീട്ടിനകത്തു ഒരു കുഞ്ഞു ലൈബ്രറി വേണം . എനിക്ക് ഏറെ  ഇഷ്ടപെട്ട ഇതിഹാസ പുസ്തകങ്ങളും പ്രണയ നോവലുകളും നിറക്കണം. വിഷമങ്ങളിലും വിഷാദങ്ങളിലും എനിക്ക് എന്നെ തന്നെ തേടണം . എനിക്കുള്ളിൽ തന്നെ ഋതുബേദങ്ങളെ തേടണം . കവിതകൾ വേണ്ട.. കവിതകൾ അന്നും ഇന്നും എന്റെ choice അല്ല. പക്ഷെ നിഹാസ് അന്ന് കവിതകൾ പബ്ലിഷ് ചെയ്യുകയാണെകിൽ അതിന്റെ ഒരു authors copy തന്നെ അവിടെ കൊണ്ട് വെക്കണം. അവിടെ രാത്രികളിൽ മുറിയിൽ ശാന്തമായി ആകാശം നോക്കി ഇരിക്കാൻ പറ്റണം. ബ്ലോഗിൽ ഇത് വരെ എഴുതി വന...

അഗ്നിസാക്ഷി

ശക്തമായ പേരുപോലെ തന്നെ ശക്തമായ അവതരണത്താലും ശക്തമായ വാക്കുകകളാലും സ്ഫുടം ചെയ്തെടുത്തു എന്ന് പറയാവുന്ന സൃഷ്ടി . ഒരുപാടു നാളുകൾക്കു ശേഷം വായിച്ച ഒരു മഹത്തരമായ രചന.  പണ്ട് ചെറിയ ക്ലാസ്സുകളിലെ ക്വിസ് പരിപാടികളിലെ സ്ഥിരം ചോദ്യം ആയിരുന്നു "ലളിതാംബിക അന്തർജ്ജനത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ രചന  ഏതു ?" അന്ന് പേരിലെ കൗതുകം കൊണ്ടും മറ്റും ആവേശത്തോടെ എഴുതിയ ഉത്തരം ആയിരുന്നു "അഗ്നിസാക്ഷി" എന്നത് .അതിനപ്പുറത്തേക്ക് ഒന്നും അങ്ങനെ അറിയില്ലായിരുന്നു . അല്ലെങ്കിൽ അതു വായിക്കണം എന്നൊന്നും അന്ന് തോന്നിയിട്ടില്ല . അല്ലെങ്കിലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ..  അതിനു ശേഷം പിന്നീടെപ്പോഴോ അഗ്നിസാക്ഷി എന്ന പേരിൽ തന്നെ ഒരു സിനിമ കണ്ടതായി ഓർക്കുന്നുണ്ട് . ശോഭനയും പ്രവീണയും അഭിനയിച്ച മനോഹരമായ ഒരു സിനിമ . ഇപ്പൊ ഈ നോവലിൽ  ഓരോ അധ്യാങ്ങളും വായിക്കുമ്പോഴും ആ സിനിമയിലെ ഓരോ രംഗങ്ങളായി മനസ്സിൽ വരുന്നു . എത്രയോ ചെറുപ്പത്തിൽ കണ്ട സിനിമയാണ് ഇപ്പോഴും ഓർമ്മയുണ്ട് എന്നത് അത്ഭുതമുളവാക്കുന്നു .  ദേവി ബഹൻ എന്ന് വായിക്കുമ്പോൾ വെള്ള ഖാദർ സാരിയുടുത്തു സാരിയുടെ അറ...

വൃന്ദാവനത്തിലെ രാധ

പണ്ട് സച്ചിദാനന്തന്റെ "ചില പ്രണയങ്ങൾ " എന്ന  മനോഹരമായ ഒരു കവിത വായിച്ചിരുന്നു .. അതു അവസാനിക്കുന്നത് ഈ വരികളിലൂടെ ആണ്  " ഒരിക്കലും സാഷാത്ക്കരിക്കാൻ ഇടയില്ലാത്ത പ്രണയം ആണ്  ഏറ്റവും ശ്രേഷ്ടമായ പ്രണയം  അത് അവസാനിക്കുന്നേയില്ല രാധയുടെ പോലെ " രാധയും കൃഷ്ണനും പണ്ട് കാലം മുതൽക്കേ ഉദാത്തമായ പ്രണയത്തിനിന്റെ പ്രതീകം ആയി ലോകം വാഴ്ത്തുന്നവർ ആണ് . പതിനായിരത്തെട്ട് ഭാര്യമാർ ഉണ്ടെങ്കിലും ഒരാളുടെ പോലും പേര് വച്ച് നമ്മൾ ഇത് വരെ കൃഷ്‌ണനെ കൂട്ടികെട്ടിയിട്ടില്ല . ആ സ്ഥാനം രാധക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന ഒന്നാണ് . കഴിഞ്ഞ ദിവസം "വൃന്ദാവനത്തിലെ രാധ " എന്ന ഒരു  പുസ്തകം വായിക്കാൻ കിട്ടി (author :കെ എൻ മോഹന വർമ്മ ).വളരെ കുറച്ചു പേജുകൾ മാത്രം  ഉള്ളത് കൊണ്ടും വിഷയം പ്രണയം ആയതു കൊണ്ടും പെട്ടന്ന് വായിച്ചു തീർന്നു .എന്താ പറയാ അത്ര വല്യ ഒരു വലുപ്പം പറയാൻ ഉള്ള ഒരു സൃഷ്ടി ഒന്നും അല്ലെങ്കിലും വായിച്ചപ്പോ ഒരു ഇഷ്ടം തോന്നി .      വൃന്ദാവനം  പണ്ടെങ്ങോ മനസ്സിൽ കയറിയ ഹരിതാഭമായ ഒരു സങ്കലപ്പത്തിന്റെ ഓർമ്മയാണ്   വൃ ...

മറന്നു പോകുന്നതിനു മുൻപ്

മഴ തിമിർത്തു പെയ്യുന്ന കാലങ്ങളിലൊഴികെ , അമ്പലകുളത്തിലെ വെള്ളത്തിനു കടും പച്ച നിറമാണ് . ചിലപ്പോ കറുപ്പായി തോന്നും ചിലപ്പോ ഇളം മഞ്ഞ നിറം . ആഴങ്ങളിലൂഴ്ന്നിറങ്ങി അടിത്തട്ടിലെ ചളിയിൽ ഇളക്കുമ്പോ മാത്രം മണ്ണ് നിറം . കുളത്തിന്റെ കൽപ്പടവുകളിൽ മാത്രം കത്തിയോളം മൂർച്ചയുള്ള കല്ലുകളുണ്ട് . ദേഹത്ത് കോറിയാൽ ചോര വരില്ല പക്ഷെ ചുവന്നു തടിക്കും .. നീന്തൽ കഴിഞ്ഞു വരുന്ന രാത്രിയിൽ മാത്രം ആ മുറിവ് നീറ്റും . പിറ്റേന്ന് നീറ്റൽ പോവും .  ഒരു രാത്രി മാത്രം ആയുസുള്ള മുറിവുകൾ . വെള്ളത്തിന് താഴെയുള്ള പടികളിൽ മാത്രം മനോഹരമായ പൂപ്പലുകൾ ഉണ്ട് . തൊട്ടു നോക്കുമ്പോ വഴു വഴുത്തു പോകുന്നവ . വെള്ളത്തിന് മുകളിലെ കല്ലുകളിൽ ഇരിക്കുമ്പോ താഴെ യുള്ള പടികളിൽ പൊടി മീനുകൾ കൊത്തികൊണ്ട് വരും . വടക്കേ മൂലക്കുള്ള ആരും പോകാത്ത ഇരുട്ടിൽ കണ്ടൽ ചെടികളുടെ വേരുകൾക്കിടയിൽ കുളക്കോഴിയുടെ മാളങ്ങളുണ്ടാവും . ഈ വെള്ളത്തിലാണ് എന്റെ കൈ രേഖകളെ ഏറ്റവും വ്യക്തമായി ഞാൻ കണ്ടത് . കൈക്ക് മുകളിലെ രോമകൂപങ്ങൾകിടയിൽ ലോകത്തിലെ ഏറ്റവും ചെറിയ വായു കുമിളകളെ കണ്ടതും ഇവിടെയാണ്. വെള്ളത്തിൽ മുങ്ങി പോകുമ്പോ ഉള്ള വെപ്രാളം ആദ്യം അറിഞ്ഞത് ഇവിടെ നിന്ന...