" I measure the progress of community by the degree of progress that women have achieved " - Dr. B R Ambedkar ഒരു സമൂഹത്തിന്റെ പുരോഗതിയും സ്ത്രീ സമത്വവും തമ്മിലുള്ള ബന്ധം ഇന്ത്യൻ ഭരണഘടനയുടെ ശില്പിയും സ്വാതന്ത്ര ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയുമായ അംബേദ്‌കർ പറഞ്ഞു വക്കുന്നത് ഇങ്ങനെയാണ് . എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ ഇന്നത്തെ പത്രത്തിൽ (27 ജൂൺ 2018 )ആശങ്കാജനകമായ ഒരു വാർത്തയുണ്ട് . ലോകത്തു സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യ ആണെന്ന ആഗോള സർവേ ഫലമാണ് വാർത്ത . "Thomson Reuters Foundation " എന്ന സ്ഥാപനം ലോകമെമ്പാടും സ്ത്രീ സുരക്ഷ വിഷയമായി ബന്ധപ്പെട്ടു നടത്തിയ ഒരു സർവേയുടെ നിഗമനമാണ് വാർത്തക്കാധാരം . ലോകത്തു തന്നെ ഏറ്റവും വലിയ വാർത്താ ഏജൻസിയാണ് Thomson Reuters എന്ന് വാർത്തയിൽ സൂചിപ്പിച്ചിരുന്നു . സർവേ ആധികാരികമല്ലെന്നും പരസ്യമായി സംസാരിക്കാൻ അധികാരമില്ലാത്ത രാജ്യങ്ങൾ പോലും ഇന്ത്യക്ക് ശേഷമാണ് സർവേയിൽ സ്ഥാനമെന്നും പറഞ്ഞു ദേശീയ മനുഷ്യാവകാശ കമ്മ...