Skip to main content

Posts

Showing posts from March, 2018

കൃതി

കൃതി അന്താരാഷ്ട സാഹിത്യോത്സവം .സംസ്ഥാന സഹകരണ വകുപ്പിന്റെ 10 നാൾ നീണ്ടു നിൽക്കുന്ന ഒരു സംരംഭം .   പ്രധാനമായും 2 സ്ഥലങ്ങളിൽ ആണ് ഫെസ്റ്റ് നടക്കുന്നത് പുസ്തകപ്രദർശനം മറൈൻ ഡ്രൈവിലും സാഹിത്യ സംവാദങ്ങൾ ബോൾഗാട്ടി പാലസിലും  .    പണ്ട് സഹകരണ വകുപ്പ് മന്ത്രി  കടകമ്പള്ളി സുരേന്ദ്രൻ ഒരു ഫേസ്‍ബുക് പോസ്റ്റിലൂടെയാണ് കൊച്ചി ബിനാലെ മാതൃകയിൽ കൊച്ചിയിൽ തന്നെ ഒരു പുസ്തകോത്സവം നടത്തും എന്ന് അറിയിച്ചത് . ഷാർജ  ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിന്റെ വാർത്തകൾ പത്രങ്ങളിലും ഓൺലൈൻ ന്യൂസ് പോർട്ടലുകളിലും നിറഞ്ഞ സമയമായിരുന്നു അത് . മന്ത്രിയുടെ ആ പോസ്റ്റ് ഏറ്റവും ഉത്സാഹത്തോടെ എന്റെ കുറച്ചു പുസ്തകപ്രേമി സുഹൃത്തുകൾക്ക് അയച്ചു കൊടുത്തിരുന്നു അന്ന് . അദ്ദേഹം വാഗ്ദാനം ചെയ്ത പോലെതന്നെ ഏറ്റവും മനോഹരമായ രീതിയിൽ ഈ ഫെസ്റ്റിവൽ നടന്നു കൊണ്ടിരിക്കുകയാണ് .  പ്രദർശനം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിക്കെയാണ് ഞാനും സന്തോഷും  പരിപാടി കാണാൻ ചെല്ലുന്നതു . ഒരു ആഴ്ച മുന്നേ വരവ് പ്ലാൻ ചെയ്തിരുന്നെങ്കിലും പറ്റിയില്ല . കഴിഞ്ഞ ആഴ്ച വരാൻ നിന്നതിൻ്റെ തലേന്ന് തേങ്ങാ പൂളുമ്പോൾ കത്തി കൈ...