Skip to main content

Posts

Showing posts from February, 2018

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു കൊന്നെന്നോ ?

പണ്ടെപ്പോളോ ടി വി യിൽ " കഥാവശേഷൻ " എന്നൊരു സിനിമ കാണുകയുണ്ടായി . നീചമായ ഒരു ലോകത്തു ജീവിച്ചിരിക്കുന്നതിലെ നാണക്കേടോർത്തു ആത്മഹത്യ ചെയ്ത ഒരു ഐഡിയലിസ്റ് നായകനെയും അയാളുടെ ജീവിതത്തെയും ആണ് ആ സിനിമ പ്രതിപാദിക്കുന്നത് .  ഇന്ന് ഞാൻ അത് പോലെ മനുഷ്യ വർഗത്തിനാകെ അപമാനകരമാവിധം ഒരു ചിത്രം കാണുകയുണ്ടായി .  ഭക്ഷണം മോഷ്ടിച്ചു  എന്നാരോപിച്ചു  ഒരു ആദിവാസി യുവാവിനെ കൈകാലുകൾ ബന്ധിച്ചു പ്രബുദ്ധ മലയാളികൂട്ടം തല്ലി കൊന്നിരിക്കുന്നു .    ദൈന്യതയുടെ രണ്ടു കണ്ണുകൾ ഇപ്പോഴും മുന്നിൽ നിന്ന് ചോദിക്കുന്നുണ്ട് . എന്തിനെന്നു ... ?? തിരിച്ചു സംസാരിക്കാൻ കഴിവില്ലാത്ത ഒരു പാവത്തിനെ ഒരു കൂട്ടം മാന്യന്മാർ കൈകാൽ കെട്ടിയിട്ടു തല്ലുന്നു . ചിലർ അതിനു മുന്നിൽ നിന്ന് സെൽഫി എടുക്കുന്നു .. ഇത്രത്തോളം ക്രൂര വിനോദങ്ങൾ ആസ്വദിക്കുന്നവരാന് ഞാൻ ഉൾപ്പെടുന്ന ജനത എന്ന ബോധം എന്നെ വല്ലാതെ വേട്ടയാടുന്നു ..  അവസാനവട്ടം വയനാട്ടു പോയപ്പോഴും ഞാൻ കാണുകയുണ്ടായി , സാദാരണ സാരിയിൽ നിന്ന് മാറി മുണ്ടു കൊണ്ട് പരമ്പരാഗത രീതിയിൽ വേഷം ധരിച്ച  ഒരു ആദിവാസി കുടുംബത്തെ ..  കണ്ണിൽ ...