മരണത്തിനുമപ്പുറം എന്താണ് ?? ഭൂതകാലത്തിലെ ജനനത്തിനും വർത്തമാനത്തിലെ ജീവിതത്തിനും ഭാവിയിലെ മരണത്തിനും ശേഷം മിത്തുകൾ മാത്രം പ്രേത രൂപികളായി വിഹരിക്കുന്നു എന്ന് പറഞ്ഞു വച്ചത് മാധവികുട്ടിയാണ് . . ഒരാൾ അയാളുടെയും ചുറ്റും ഉള്ളവരുടെ ജീവിതത്തിൽ നിന്നും പെട്ടന്ന് ഇല്ലാണ്ടായി പോകുന്ന ഒരു സ്ഥിതി വിശേഷം . മരണദിവസം അവരെയോർത്തു ചുറ്റുമുള്ളവർ വിലപിക്കുന്നു . അത് കഴിഞ്ഞു കാലാന്തരത്തിൽ അതൊരു നേർത്ത ഓർമ്മ മാത്രമാകുന്നു ,, ഈ കാലവർഷ കാലത്തിലൊന്നിലാണ് എന്നെയേറെ ഇഷ്ടമുണ്ടായിരുന്ന അച്ഛമ്മ മരണപ്പെടുന്നത് . പ്രായാധിക്യം മൂലമുള്ള മരണം. അത് കഴിഞ്ഞിങ്ങോട്ടുള്ള എല്ലാ കാലവർഷങ്ങളിലും ആ മരണദിവസം "ഒരിക്കൽ നോമ്പ്" എടുക്കുന്നതിന്റെയും പുലർച്ചെ പഞ്ചവടിയിൽ പോയി ബാലി ഇടുന്നതിന്റെയും ഓർമ്മകളാണ് . . പഞ്ചവടിയിലെ ആ ക്ഷേത്രവും ശാന്തിയും കർമ്മങ്ങളും എല്ലാം വർഷത്തിൽ ഒരിക്കൽ മാത്രം ചെന്ന് കാണുന്ന അനുഭവങ്ങളാണ് . തലേന്ന് "ഒരിക്കൽ( ഒരു നേരം മാത്രം അരി ഭക്ഷണം ) " എടുത്തു വീടും പറമ്പും എല്ലാം വൃത്തിയാക്കി പുലർച്ചെ ...