ഈ തീരത്തു വരുമ്പോഴൊക്കെ ഞാൻ വെറുതെ നിന്നെയോർക്കും .
അന്ന് നിന്റെ കയ്യു പിടിച്ചു നിൽക്കുമ്പോൾ സാക്ഷിയായത് ഈ കടല് മാത്രമാണ്..
ഇവിടെ മഴ പെയ്തു തുടങ്ങുമ്പോൾ അവിടെയും മഴ പെയ്യുന്നുണ്ടാവുമെന്ന് വെറുതെ ആശിക്കും...
നമ്മളൊന്നിച്ചു ഒരു തുലാപെയ്ത്തു നനയുന്ന അനുഭൂതിയിലെന്റെ മനസ്സ് കുളിരും.
ലോകമിങ്ങനെ ചെറുതായി ഒരു കുഞ്ഞു ബിന്ദുവായി നിന്റെ പിൻ കഴുത്തിലെ മറുകായി ഭവിക്കും..
ഇനി നമ്മൾ കാണിലെന്ന സത്യം പതിയെ ഞാനങ്ങു മറക്കും .
എന്റെ ദിവാസ്വപ്നങ്ങളിലോരോന്നിലും നിന്നെ തേടി കൊണ്ടേയിരിക്കും...
അറ്റമില്ലാത്തയീ കടല് ഞാൻ ഒറ്റക്ക് മുറിച്ചു കടക്കും . ..
വിവേക്...

Comments
Post a Comment