പണ്ട് സച്ചിദാനന്തന്റെ "ചില പ്രണയങ്ങൾ " എന്ന മനോഹരമായ ഒരു കവിത വായിച്ചിരുന്നു .. അതു അവസാനിക്കുന്നത് ഈ വരികളിലൂടെ ആണ്
"ഒരിക്കലും സാഷാത്ക്കരിക്കാൻ ഇടയില്ലാത്ത പ്രണയം ആണ്
ഏറ്റവും ശ്രേഷ്ടമായ പ്രണയം
അത് അവസാനിക്കുന്നേയില്ല രാധയുടെ പോലെ "
രാധയും കൃഷ്ണനും പണ്ട് കാലം മുതൽക്കേ ഉദാത്തമായ പ്രണയത്തിനിന്റെ പ്രതീകം ആയി ലോകം വാഴ്ത്തുന്നവർ ആണ് . പതിനായിരത്തെട്ട് ഭാര്യമാർ ഉണ്ടെങ്കിലും ഒരാളുടെ പോലും പേര് വച്ച് നമ്മൾ ഇത് വരെ കൃഷ്‌ണനെ കൂട്ടികെട്ടിയിട്ടില്ല . ആ സ്ഥാനം രാധക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന ഒന്നാണ് .
കഴിഞ്ഞ ദിവസം "വൃന്ദാവനത്തിലെ രാധ " എന്ന ഒരു പുസ്തകം വായിക്കാൻ കിട്ടി (author :കെ എൻ മോഹന വർമ്മ ).വളരെ കുറച്ചു പേജുകൾ മാത്രം ഉള്ളത് കൊണ്ടും വിഷയം പ്രണയം ആയതു കൊണ്ടും പെട്ടന്ന് വായിച്ചു തീർന്നു .എന്താ പറയാ അത്ര വല്യ ഒരു വലുപ്പം പറയാൻ ഉള്ള ഒരു സൃഷ്ടി ഒന്നും അല്ലെങ്കിലും വായിച്ചപ്പോ ഒരു ഇഷ്ടം തോന്നി .
വൃന്ദാവനം
പണ്ടെങ്ങോ മനസ്സിൽ കയറിയ ഹരിതാഭമായ ഒരു സങ്കലപ്പത്തിന്റെ ഓർമ്മയാണ്
വൃ ന്ദാവനം .എത്രയും മനോഹരമായ ,
എത്രയും സുഗന്ധമുള്ള പൂക്കൾ വിരിയുന്ന വൃന്ദാവനം .
ഫല വൃക്ഷങ്ങളും ,തൂങ്ങിയാടുന്ന വള്ളികളും,മധുര സംഗീതം പൊഴിക്കുന്ന പക്ഷികളുമുള്ള വൃന്ദാവനം.
എത്രയും സുഗന്ധമുള്ള പൂക്കൾ വിരിയുന്ന വൃന്ദാവനം .
ഫല വൃക്ഷങ്ങളും ,തൂങ്ങിയാടുന്ന വള്ളികളും,മധുര സംഗീതം പൊഴിക്കുന്ന പക്ഷികളുമുള്ള വൃന്ദാവനം.
കാളിന്ദിയുടെ കരയിൽ കുളിർകാറ്റ് വീശുന്ന
സ്വർഗ്ഗതുല്യമായ ഭൂമിയിലെ പ്രദേശം .സർവ്വോപരി ഭഗവാൻ കൃഷ്ണന്റെ ബാല്യ വിഹാരങ്ങളുടെ കേന്ദ്രമായി പുരാണങ്ങളിൽ പറയപ്പെടുന്ന പ്രദേശം ..പണ്ട് തൊട്ടേ വായിക്കാൻ ഇഷ്ടമുള്ള പുരാണ കഥകളിൽ നിന്ന് തന്നെയാണ് വൃന്ദാവനം എന്റെ മനസിലേക്ക് വരുന്നത് . പ്രണയ സങ്കൽപ്പങ്ങളിൽ ഏറ്റവും വശ്യമായ കൃഷ്ണ-രാധാപ്രണയത്തിനു സാക്ഷിയായ സുന്ദര പ്രദേശം .
സ്വർഗ്ഗതുല്യമായ ഭൂമിയിലെ പ്രദേശം .സർവ്വോപരി ഭഗവാൻ കൃഷ്ണന്റെ ബാല്യ വിഹാരങ്ങളുടെ കേന്ദ്രമായി പുരാണങ്ങളിൽ പറയപ്പെടുന്ന പ്രദേശം ..പണ്ട് തൊട്ടേ വായിക്കാൻ ഇഷ്ടമുള്ള പുരാണ കഥകളിൽ നിന്ന് തന്നെയാണ് വൃന്ദാവനം എന്റെ മനസിലേക്ക് വരുന്നത് . പ്രണയ സങ്കൽപ്പങ്ങളിൽ ഏറ്റവും വശ്യമായ കൃഷ്ണ-രാധാപ്രണയത്തിനു സാക്ഷിയായ സുന്ദര പ്രദേശം .
പുസ്തകം വായിക്കുമ്പോൾ ഓരോ പേജ് കഴിയുമ്പോഴും രാധയോടുള്ള ഇഷ്ടം ഇങ്ങനെ കൂടി കൂടി വരും . പുസ്തകത്തിൽ ഗോകുലത്തിൽ നിന്നാണ് കഥ തുടങ്ങുന്നത് ."രാധ,12 വയസുള്ള ,വൃന്ദാവനത്തിലെ വൃക്ഷഭാനുവിന്റെ മകൾ . ഗ്രാമത്തിൽ എല്ലാവരുടെയും കണ്മണി . (പല പ്രദേശങ്ങളിലും ഉള്ള രാധയെ കുറിച്ചുള്ള വ്യത്യസ്തമായ സങ്കൽപ്പങ്ങൾ ആമുഖത്തിൽ കഥാകാരൻ പറയുന്നുണ്ട് )
രാധ 7 വയസുകാരൻ കൃഷ്ണനെ കുറിച്ച് അറിയുന്നത് തോഴി ലളിതയിൽ നിന്നാണ് .ഒരോ ഗോപികമാർക്കും പറയാനുള്ളത് നൂറു നൂറു കഥകൾ .രാധയുടെ മനസ്സിൽ കൃഷ്‌ണനെ കാണണം എന്ന ആഗ്രഹം ഉദിക്കുന്നത് കഥാകാരൻ പറയുന്നത് ഇപ്രകാരമാണ്
"രാധക്ക് കൃഷ്‌ണനെ കാണാൻ അദമ്യമായ ആഗ്രഹം ഉണ്ടായി ,
ജന്മാന്തരങ്ങളിൽ വച്ച് കണ്ടുമുട്ടി അകന്നു പോയി , വീണ്ടും കണ്ടെത്തുമ്പോൾ ആത്മാക്കൾക്കുണ്ടായ വേദന അവളും പങ്കുവച്ചു "
ഉരലിൽ കെട്ടി വച്ച് ഉരലും വലിച്ചു നടക്കുന്ന കൃഷ്ണനെ ആണ് രാധ ആദ്യമായി കാണുന്നത്. അവിടെ നിന്ന് വൃന്ദാവനത്തിലേക്ക് പോകാൻ നേരം യാത്ര പറയാൻ എന്നോണം വരുന്ന കൃഷണനെ ഒക്കത്തെടുക്കുന്ന രാധയുടെ ചിത്രം ഏറെ മനോഹരമാണ്
കൃഷ്ണനെ ഒക്കത്തെടുത്തു നടക്കുന്ന സമയത്തെല്ലാം കൃഷ്ണനോട് രാധയ്ക്ക് ഒരു കുട്ടിയോടെന്ന പോലെ വാത്സല്യം ആണ് . അവിടെ നിന്ന് വൃന്ദാവനത്തിൽ എത്തി കൃഷ്ണന്റെ കഥകൾ കൂട്ടുകാരോട് പറയുമ്പോഴും എന്തെന്നില്ലാത്ത ഒരു സന്തോഷം രാധയിൽ പ്രകടമാണ് . പിന്നീട് വൃന്ദാവനത്തിലേക്കുള്ള കൃഷ്ണന്റെ വരവും .രാധാ മാധവ പ്രണയ രംഗങ്ങളും എല്ലാം വളരെ മനോഹരമായി തന്നെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു . . കൃഷ്ണന്റെ തമാശകൾ കേട്ട് ചിരിക്കുമ്പോളും കൃഷ്ണനെ രാത്രികളിൽ ഗോപികാ ഗോപന്മാരുമൊത്തു സംഘനൃത്തം ആടുമ്പോഴും രാധയുടെ പ്രണയം നമ്മളിലേക്കും പകരുന്ന പോലെ തോന്നും . കൃഷണനെ കാണാതെ മുറിയിൽ ബന്ധനത്തിൽ ആയപ്പോൾ രാധയോട് വിഷമം തോന്നും .. അങ്ങനെ രാധ മാത്രം മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കും .
""കണ്ണനെ തേടുന്നതിന് പകരം രാധ തന്നെ തന്നെ തേടാൻ ശ്രമിച്ചു .പ്രേമം എന്നതിന്റെ അർഥം എന്താണ് ? കണ്ണൻ തന്റേതു തന്നെയായി തന്റേതു മാത്രം ആയി ഇരിക്കുക എന്നതാണോ ? അത് സ്വാർത്ഥമല്ലേ ? പ്രേമം ഒരിക്കലും സ്വാർത്ഥമല്ല .താൻ കണ്ണനിൽ ലയിക്കുകയാണ് അല്ലാതെ കണ്ണൻ തന്നിലേക്ക് വരികയല്ല .രാധക്ക് കണ്ണനിൽ നിന്ന് ഒന്നും വേണ്ട .എന്തെന്നാൽ പ്രേമത്തിന്റെ ലക്‌ഷ്യം രാധയില്ലാതായി തീരുക എന്നതാണ് .രാധ , കൃഷ്ണനായി മാറുക എന്നതാണ് . """
പ്രണയം സ്വാർത്ഥമല്ല എന്ന സങ്കല്പങ്ങളോടു വിയോജിക്കാം എങ്കിലും . ഐഡിയൽ ആയുള്ള പ്രണയ സങ്കൽപ്പങ്ങളെ എടുത്തു കാണിക്കുന്ന ഭാഗങ്ങളാണ് രാധയുടെ ഈ ആത്മ സഘര്ഷങ്ങള് .
അവസാനം വൃന്ദാവനം വിട്ടു അവതാര ലക്ഷ്യ പൂർത്തീകരണത്തിന് കൃഷ്‍ണൻ മധുരയിലേക്ക് തിരിക്കുന്ന ഭാഗങ്ങളിൽ രാധയുടെ വികാര വിചാരങ്ങൾ തന്മയത്വത്തോടെ തന്നെ വായനക്കാരനിലേക്ക് പടർത്താൻ കഥാകാരന് കഴിയുന്നുണ്ട് . മധുരയിലേക്ക് രാധയെ കൃഷ്ണൻ ക്ഷണിക്കുന്ന സന്ദർഭത്തിൽ രാധ പറയുന്നുണ്ടു'
"അന്ന് കണ്ണൻ എന്റെ കണ്ണനായിരിക്കില്ല ഞാൻ പക്ഷെ പഴയ രാധ തന്നെയായിരിക്കും . വീര ശൂര പരാക്രമിയായി പ്രജാക്ഷേമം പാലിച്ചു നാടുവാഴുന്ന , കൊല്ലാനും കൊല്ലിക്കാനും കെല്പുള്ള രാജാവ് . സാധാരണക്കാരിൽ നിന്നും എത്രയോ ഉയരത്തിൽ ആയിരിക്കും നിന്റെ സ്ഥാനം . അവിടെ ഞാൻ നിന്റെ മനസിന് ഭാരമാകുകയേ ഉള്ളു ""
രാധയുടെ പ്രണയത്തിൽ എന്നും കൃഷ്ണനും വൃന്ദാവനവും മാത്രമേ ഉണ്ടായിരുന്നുള്ളു അതിൽ കവിഞ്ഞ എന്തും , അതല്ലാത്തതെന്തും രാധക്ക് അപരിചിതത്വം നിറഞ്ഞതാണ് . ഉദാത്തമായ പ്രണയത്തിന്റെ ഓർമകളിൽ ജീവിക്കുക എന്നതാണ് ഏറ്റവും മഹത്തരമായി രാധ കണ്ടിരുന്നതു .
""എന്നും ഞാൻ യമുനയുടെ കരയിൽ ഇതേ സ്ഥാനത്തു കാത്തിരിക്കാം ,നിന്റെ കാലടിയൊച്ച കേൾക്കാൻ .നമ്മൾ നടന്നിട്ടുള്ള എല്ലാ വള്ളികുടിലുകളും ഇടക്കിടക്ക് ഞാൻ സന്ദർശിക്കാം . അവിടെയുള്ള വൃക്ഷലതാതികളോട് ഞാൻ നിന്റെ കഥകൾ ആവർത്തിക്കാം .നിനക്ക് ചൂടുവാനുള്ള പുഷ്പങ്ങൾ ഞാൻ എന്നും ശേഖരിച്ചു വക്കാം ""
ഒരു സ്വപനത്തിലെന്നവണ്ണം രാധ പറയുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന ഭാഗമാണ് ഇത് .. ഏറെ മനോഹരം ..
നമുക്ക് ശരിക്കും കൃഷ്ണനോട് ദൈവം എന്നതിൽ കവിഞ്ഞ പല വികാരങ്ങളും ഉണ്ട് .. അമ്മമാർക്ക് കൃഷ്ണൻ ഒരു മകൻ ആണ് . അവർ അവനെ കുറുമ്പുള്ള തന്റെ ഉണ്ണി കണ്ണൻ ആയി തന്നെ സ്നേഹിച്ചു . പ്രായമായവർക്കും അത് തന്നെ അവസ്ഥ . വാത്സല്യത്തോടെ അവരും കൃഷ്ണനെ സ്നേഹിച്ചു പോന്നു .യുവതികൾക്കും കൗമാരക്കാരികൾക്കും കൃഷ്ണൻ കാമുകൻ ആണ് . അനന്തമായ പ്രണയത്തിനു കീഴടങ്ങി അവര് കൃഷ്ണനെ ഹൃദയങ്ങളിൽ ഒളിച്ചു വച്ചു. യുദ്ധ തന്ത്രങ്ങളിലും വിജയങ്ങളിലും കൃഷ്ണൻ ഏറെ ബുദ്ധിയുള്ള പോരാളിയാണ് .മഹായുദ്ധത്തിൽ അയാൾ ആയുധം കൈകൊണ്ട് തൊട്ടിട്ടില്ല. പക്ഷെ അയാൾ വിചാരിക്കുന്നവരെ മരിച്ചിട്ടുള്ളൂ. അയാൾ വിചാരിച്ചവരെ ജീവിച്ചിട്ടുള്ളൂ.. അതുകൊണ്ടാണു അയാൾ ഭഗവാൻ എന്ന് വിളിക്കപ്പെടുന്നത്..
ആദ്യമേ പറഞ്ഞ പോലെ പല ന്യുനതകളും കഥയിലും ,കഥ പറയുന്ന രീതികളിലും ഉണ്ട് . പണ്ട് ലൈബ്രറിയിൽ നിന്ന് വായിച്ചിരുന്ന മഹാഭാരത കഥകളിൽ ഇതിനേക്കാൾ കാര്യങ്ങൾ വിവരിച്ചിട്ടുമുണ്ട് . സൂക്ഷിച്ചു നോക്കിയാൽ ഒരുപാട് രീതിയിലേക്ക് ആശയങ്ങളിലേക്ക് വളച്ചൊടിക്കാൻ പറ്റുന്ന ഒരു ഭാഗമാണ് ഇത് . പക്ഷെ അതൊന്നും നമ്മളെ പോലെയുള്ള സാദാരണ വായനക്കാരന് ഒരു പ്രശ്നമേ അല്ല . വാക്കുകൾ അളവിൽ കുറഞ്ഞാലും അതിനുള്ളിലെ മനോഹരമായ പ്രണയ സങ്കൽപ്പങ്ങൾ കണ്ടത്താൻ കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കേണ്ട കാര്യമില്ലലോ ..
ഒന്നുടെ പറയുകയാണെകിൽ പ്രതീക്ഷയാണ് ജീവിക്കാനുള്ള പ്രചോദനം . ഉദാത്തമായ സങ്കല്പ്പങ്ങളാണ് ആനന്ദധായകമായ മനസിനുള്ള മരുന്ന് . അത്തരത്തിൽ അതിമനോഹരമായ ഒരു പ്രണയ സങ്കൽപ്പം എന്നതാണ് രാധ മാധവം എന്ന സങ്കൽപ്പത്തിന് ആധാരം . നിന്റെ ഓർമ്മകളിൽ ഞാൻ എന്നും ഇവിടെ വസിക്കാം എന്ന് പറയുന്ന രാധ തന്നെയാണ് അവസാനിക്കാത്ത പ്രണയത്തിന് ഏറ്റവും ഉത്തമ ഉദാഹരണം .


Comments
Post a Comment