Skip to main content

Posts

Showing posts from December, 2016

അധിനിവേശങ്ങൾ

 പൊതുവെ പുസ്തകങ്ങൾ  വായിക്കുന്ന ശീലം എനിക്ക് വളരെ കുറവാണു ..ചെറിയ കുട്ടിയായിരിക്കുമ്പോൾ കഥാ പുസ്തകങ്ങളായും പുരാണ കഥകൾ ആയും ധാരാളം വായിച്ചിരുന്നു . പിന്നീട്  വലിയ കൊറേ വര്ഷങ്ങളുടെ ഒരു ഇടവേളയിൽ വായന ശോഷിച്ചു ശോഷിച്ചു തീരെ ഇല്ലാണ്ടായി .പിന്നെ കുറച്ചെങ്കിലും അതിനു ഒരു അഭിവൃദ്ധി ഉണ്ടായത് കുസാറ്റിൽ പഠിക്കുന്ന കാലത്താണ് . വായിച്ചില്ലെങ്കിൽ പോലും ചുമ്മാ  ഒരു പുസ്തകം വീട്ടിൽ വന്നു പോകുമ്പോൾ ബാഗിൽ കരുതാറുണ്ടായിരുന്നു.അവിടെ പഠിക്കുമ്പോൾ തന്നെയാണ് ആദ്യമായി മറൈൻ ഡ്രൈവിൽ ഡിസി ബുക്സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം കാണാൻ ഇടയായതും . അത് ശെരിക്കും നല്ലൊരു അനുഭവം ആയിരുന്നു . ഈ പുസ്തകങ്ങൾ എല്ലാം കൂടി ഇങ്ങനെ ഇരിക്കുന്നത് കാണാൻ തന്നെ എന്തൊരു സന്തോഷം ഉള്ള കാഴ്ചയാണ് .. അന്നത്തെ ആ പ്രദർശനം അടിപൊളി ആയിരുന്നു കവിതകൾ , കഥകൾ നോവലുകൾ യാത്രാവിവരണങ്ങൾ , ആത്മകഥകൾ  , ബാലസാഹിത്യം അങ്ങനെ ഒരുപാടു വിഭാഗങ്ങൾ എല്ലാ വിഭാഗത്തിലും എണ്ണിയാൽ ഒടുങ്ങാത്ത പുസ്തകങ്ങൾ .ആകർഷകമായ വിലക്കിഴിവും ഉണ്ടായിരുന്നു . ആ ഒരു നല്ല ഓർമ്മയിൽ നിന്നാണ് ഈ കൊല്ലത്തെ  അതായത് 2017 ലെ പുസ...