Skip to main content

Posts

Showing posts from April, 2019

സുഗന്ധ പൂരിതമായ സായാഹ്നങ്ങൾ

വീട്ടിലെ സായാഹ്നങ്ങൾക്ക് ഇപ്പൊ ഓറഞ്ചു നിറം കൂടുതലാണ് . വെളിച്ചം മങ്ങി ഇരുട്ട് പരന്നു തുടങ്ങുമ്പോൾ ചുമ്മാ വടിയും കുത്തിപിടിച്ചു വീടിനു ചുറ്റും , പറമ്പിലും ഒക്കെ നടക്കുന്നൊരു പതിവുണ്ട് . നല്ല രീതിയിൽ കൊതുകു കടിക്കുന്ന സമയമാണ് . ചിലപ്പോ 'അമ്മ ചവറൊക്കെ അടിച്ചു കൂട്ടി പലയിടത്തായി തീയിടും . അങ്ങനെ നടക്കുന്ന സമയത്തായിരിക്കും മൂക്കിന് തുമ്പിലൂടെ ലാങ്കി പൂക്കളുടെ വാസന പോകുന്നത് . വീടിന്റെ പിന്നിലാണ് ലാങ്കി മരം . മരം ചെറുതാണ് അങ്ങിങ്ങായി കുറച്ചു പൂക്കളെ ഉള്ളു പക്ഷെ വാസന അതി മനോഹരമാണ് ..  കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ വാസനകളിലൊന്നാണ്  ലാങ്കി പൂക്കളുടേതു . സ്കൂളിൽ പഠിക്കുമ്പോ വീട്ടിൽ ഈ പൂക്കളുള്ള കുട്ടികൾക്ക് ക്ലാസ്സിലൊക്കെ പ്രത്യേക ഒരു പരിഗണനയായിരുന്നു . പൂവ് സ്വന്തമായി ഉള്ളവര്  ബാഗിലും പെൻസിൽ ബോക്സിന്റെ ഉള്ളിലും ഒക്കെ ഈ പൂവ് തലേന്നെ പറിച്ചു വക്കും എന്നിട്ട് പിറ്റേന്നു ക്ലാസിൽ കൊണ്ട് വന്നു ബാഗു തുറക്കും . ലാങ്കി പൂക്കളുടെ വശ്യതയാർന്ന മണം ക്ലാസ് മൊത്തം പരക്കും . അന്നത്തെ വലിയ ഓർമ്മകളാണ് ഇതൊക്കെ ..  അന്ന് തൊട്ടേ ഉള്ള ആഗ്രഹമായിരുന്നു എന്റെ വീട്ടിലും ഒരു ലാങ...

അരാഷ്ട്രീയതയുടെ അമരക്കാലത്ത്‌

" ഓഹ് രാഷ്ട്രീയ പാർട്ടികളൊക്കെ  എല്ലാം കണക്കല്ലേ ??  എനിക്ക് രാഷ്ട്രീയം ഒന്നും ഇല്ല   "  എന്ന ക്ളീഷേ ഡയലോഗ്  പലകുറി നിങ്ങൾക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടോ ?  അരാഷ്ട്രീയത ഒരു സ്റ്റാറ്റസ് സിംബൽ ആയി കൊണ്ട്  നടക്കുന്ന വിദ്യാ സമ്പന്നരോട്  എപ്പോളെങ്കിലും പുച്ഛം തോന്നിയിട്ടുണ്ടോ?  നിങ്ങളെക്കാൾ വിദ്യാഭ്യാസം കുറവുള്ളവര് അന്തസോടെ  കൃത്യമായ രാഷ്ട്രീയ നിലപാടുകൾ എടുക്കുമ്പോൾ  നിങ്ങൾക്ക് അസൂയ തോന്നിയിട്ടുണ്ടോ ??  ഉണ്ടെങ്കിൽ മാത്രം മുന്നോട്ട്  വായിക്കുക .. കഴിഞ്ഞൊരു  അഞ്ചു വർഷകാലയളവിൽ പഠനത്തിൻ്റെ   ഭാഗമായി ഞാൻ കണ്ടു മുട്ടിയ  മഹാഭൂരിപക്ഷം ആളുകളും രാഷ്ട്രീയത്തോടോ രാഷ്ട്രീയ തീരുമാനങ്ങളോടോ  വലിയ താല്പര്യ കാണിച്ചിട്ടുള്ള ആളുകളല്ല. വലിയ വിദ്യാഭ്യാസവും അറിവും  ഉള്ളവരെ പോലും ഭ്രമിപ്പിക്കാൻ പോന്ന ഒരു ടൂളായി അരാഷ്ട്രീയത മാറിയത്  ഒരു പരിധി വരെ എന്നെ അതിശയിപ്പിച്ചിട്ടുണ്ട് . ഞാൻ ഇടക്കൊക്കെ കൊറേ ആലോചിക്കാറുണ്ട് .  എന്ത...