ഇന്നെനിക്ക് ഒരു മഷിത്തണ്ട് വേണമായിരുന്നു എന്റെ സ്ലേട്ടിലെ തെറ്റിയ വാക്ക് തിരുത്താൻ , ഇന്നെനിക്ക് ഒരു മഷിത്തണ്ട് വേണമായിരുന്നു എനിക്ക് തീരെ ചെറുപ്പത്തിൽ ഒരു മഷിത്തണ്ട് ഉണ്ടാർന്നു .. ഉള്ളിൽ നിറയെ വെള്ളമായിരുന്നു നീല നിറമായിരുന്നു ഇലകൾക്ക് അതിന്റെ ചില്ല് പോലത്തെ തണ്ട് പലപ്പോഴും നിന്നെ ഓര്മ്മിപ്പിച്ചു എന്റെ സ്ലേട്ടിലെ നനവ് പടരുന്ന ഓര്മ്മകളെ തിരിച്ചു പിടിക്കാൻ ഇന്നെനിക്കൊരു മഷിത്തണ്ട് വേണമായിരുന്നു