ഓർമ്മകളുടെ നീരാളി പിടുത്തങ്ങളിൽ നിന്ന് അധി വിദഗ്ധമായി രക്ഷ പെടുന്ന ചില സ്വപ്നങ്ങളില്ലെ. ??
എത്ര എത്ര ആലോചിച്ചു കൂടിയാലും അത് വരെ കണ്ട് കൂട്ടിയാതൊക്കെ എന്താന്നു പോലും സൂചന കിട്ടാത്ത സ്വപ്നങ്ങൾ ... എനിക്ക് ഇഷ്ടം ആ സ്വപ്നങ്ങളോടാണ്...
പാതകളിൽ കാലചക്രം തീർത്ത പാടുകളിൽ ഒളിച്ചിരിക്കുന്ന നിറം മങ്ങിയ ഓർമ്മകളോടാണ് എനിക്ക് പ്രണയം.
എത്രയോ അടുത്തിരുന്ന നമ്മളെ എത്ര കണ്ടു അകലത്തിലാക്കാൻ കാലത്തിനു കഴിഞ്ഞിരിക്കുന്നു..
കണ്ട് കഴിഞ്ഞു ഓർത്തെടുക്കാൻ ആവാത്ത മനോഹര സ്വപ്നമായി നീ ഇന്നും എന്നിൽ ഉണ്ട് ...
ആ മനോഹര ദൃശ്യം അവസാനിക്കാതിരിക്കാൻ എത്ര മേൽ ഉറങ്ങാൻ തയ്യാറായി ഞാനും
Comments
Post a Comment