....ഞാൻ ...
പലതും മറച്ചു വച്ച് വെറുത്ത് വെറുത്ത് പിന്നെയും വെറുത്ത് ഉള്ളില്‍ വികാരങ്ങൾ അടക്കി പിടിച്ചു .....എന്നാണ് ഈ മുഖം മൂടിയൊന്നു അഴിച്ചു വക്കുക ?
എനിക്കറിയാം ഞാൻ പലപ്പോഴും വ്യക്തിത്വങ്ങളെ കോപ്പി അടിക്കുന്നുണ്ട്
അതിലൂടെ കിട്ടുന്ന സ്വീകാര്യതയുടെ വക്താവാണ് ഞാൻ
ഞാൻ നിങ്ങളൂടു സംസാരിക്കുന്ന പോലെയേ അല്ല മറ്റൊരാളോട് സംസാരിക്കുന്നത്
ഞാൻ ഞാനായി തന്നെ പെരുമാറുമ്പോൾ
ഞാൻ ആഗ്രഹിക്കുന്ന വികാരങ്ങളെ തിരിച്ചു കിട്ടാത്ത ചില അവസരങ്ങൾ ഉണ്ട്
അപ്പോളാണ് ഞാൻ എന്ത് ചെറുതാണ് എന്ന് തോന്നി പോവുക ..
സ്വാർത്ഥത ആണെന്ന് നിങ്ങൾ പറയും പക്ഷെ സ്വാർത്ഥത ഇല്ലാത്ത പ്രണയം ഉണ്ടോ ?
അപകര്‍ഷത ആണെന്ന് നിങ്ങൾ പറയും അപകര്‍ഷത ഇല്ലാത്ത ഒരു പുരുഷ ജന്മം ഉണ്ടോ?
വിവേക്
Comments
Post a Comment