ഏറ്റവും ഇഷ്ടമുള്ള സിനിമ ഏതാന്ന് ആരേലും ചോയിച്ചാ പെട്ടന്നൊന്നും അങ്ങനെ ഉത്തരം പറയാൻ പറ്റൂല. പണ്ട് ഭയങ്കര ഇഷ്ടാണ് എന്ന് പറഞ്ഞ പല സിനിമകളും പിന്നെ പിന്നെ അത്ര ഭയങ്കരമൊന്നുമല്ലാണ്ടായി. ചിലത് ചിലപ്പോ ഇഷ്ടായിരിക്കും മറ്റു ചിലപ്പോ ഇഷ്ടല്ലാണ്ടാവും. അങ്ങനെ ഇഷ്ടാനിഷ്ഠങ്ങൾ ഒരു റബ്ബർ പന്ത് പോലെ തുള്ളി കളിക്കുമ്പോഴാണ് കയ്യൊപ്പ് കാണുന്നത്.. സിനിമ ഇറങ്ങി ഒന്നോ രണ്ടോ വർഷം കഴിഞ്ഞാണ് അത് കാണുന്നത്.. കണ്ടു കഴിഞ്ഞപ്പോ എന്താ പറയ്യാ? പെട്ടന്ന് എല്ലാം ശൂന്യമായ പോലെ.. പിന്നെ ഒന്നൂടെ കാണാൻ തോന്നി.. ഓരോ ഭാഗങ്ങൾ എടുത്ത് എടുത്ത് കണ്ടു.. അങ്ങനെ ഇപ്പോ എത്ര പ്രാവശ്യം കണ്ടു എന്ന് വല്യ പിടി ഇല്ലാണ്ടായി.. അത്രക്ക് മനോഹരമാണ് ആ സിനിമ.. സുഗമമായി ഒഴുകുന്ന ഒരു പുഴ പോലെ.,ഒരു കവിത പോലെ മനോഹരം.. പ്രണയം പ്രായഭേദങ്ങൾക്ക് അന്യമായ ഒരു വികാരമാണ്.. വളരെ തീവ്രമായ ഒരുപാട് വികാരങ്ങളെ ആ സിനിമയിൽ ഉൾക്കൊള്ളിക്കുന്നുണ്ട്.. വളരെ ഗൗരവമുള്ള ഒരു പ്രമേയത്തിലേക്കാണ് സിനിമ വിരൽ ചൂണ്ടുന്നത്.. സിനിമ കഴിയുമ്പോ ഉണ്ടാവുന്ന ആ ശൂന്യത തന്നെയാണ് ആ പ്രമേയത്തെ കുറിച്ചു ചിന്തിപിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്.. അല്ലെങ്കിൽ നമ്മളെ ചി...