“........... ഭാരതഭൂമി തെക്ക് കന്യാകുമാരി തൊട്ട് വടക്കു ഹിമാലയം വരെ വർഷങ്ങൾ നീണ്ട ദേശാടനം, അതിൽ എണ്ണിയാലൊടുങ്ങാത്ത സംവാദങ്ങൾ.. അതെല്ലാം ജയിച്ചു ഒരു വിജ്ഞാനദാഹിക്കെത്താൻ പറ്റുന്ന ഏറ്റവും വലിയ സ്ഥാനമായ സർവ്വജ്ഞ പീഠം കയറാൻ തയ്യാറായി പോകുന്ന ശ്രീ ശങ്കരാചര്യർ… അയാൾക്ക് കുറുകെ ചണ്ഡാല വേഷം അണിഞ്ഞു എതിര് വരുന്ന ശ്രീ പരമേശ്വരൻ.. അവര് തമ്മിലുള്ള സംഭാഷണം - സംവാദങ്ങൾ….” ചെറുപ്പത്തിൽ ഞാൻ വായിച്ചു പഠിച്ച ഒരു കഥയാണിത്. കൃത്യതയോ പൂർണ്ണതയോ ഇല്ലാതെ ഓർമ്മകളിൽ ചിലയിടത്തെല്ലാം ഈ കഥ ഇപ്പഴുമുണ്ട്. സർവ്വജ്ഞപീഠമായി മഞ്ഞു നിറഞ്ഞ ഉയരം കൂടിയ ഒരു സ്ഥലത്തിൻ്റെ ചിത്രവും അതുപോലെ ശങ്കരന് എതിരെ നിന്ന് സംസാരിക്കുന്ന ചണ്ഡാളൻ്റെ രൂപവും ഓർമ്മയിലുണ്ട്. സർവ്വജ്ഞ പീഠം ഹിമാലയത്തിൽ ആണെന്ന് വിശ്വാസിക്കുന്ന ഒരുപാട് പേരുണ്ട്, എന്നാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു സമീപം കൊടജാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന സർവ്വജ്ഞ പീഠം കാണാൻ പോയ കഥയാണിത്. മൂകാംബിക - കുടജാദ്രി പോകണം എന്നുള്ള ആഗ്രഹാം ബി ടെക്ക് പഠിക്കുന്ന സമയം തൊട്ടേ മനസിലുള്ളതാണ്. പരിചയമുള്ള ചിലര് പോയി വന്നു പറഞ്ഞു കേട്ട കഥകളും പലയിടത്തു ഇത് പോലെ വാ...