Skip to main content

സ്വാഭിമാനത്തിന്റെ പുഞ്ചിരി






" I measure the progress of community by the degree of progress that women have achieved " 

   - Dr. B R Ambedkar 


ഒരു സമൂഹത്തിന്റെ പുരോഗതിയും സ്ത്രീ സമത്വവും തമ്മിലുള്ള ബന്ധം  ഇന്ത്യൻ ഭരണഘടനയുടെ ശില്പിയും സ്വാതന്ത്ര ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയുമായ അംബേദ്‌കർ പറഞ്ഞു വക്കുന്നത് ഇങ്ങനെയാണ് .  

എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ  ഇന്നത്തെ പത്രത്തിൽ (27 ജൂൺ  2018 )ആശങ്കാജനകമായ ഒരു വാർത്തയുണ്ട് . ലോകത്തു സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യ ആണെന്ന ആഗോള സർവേ ഫലമാണ് വാർത്ത . 

 "Thomson Reuters Foundation " എന്ന സ്ഥാപനം ലോകമെമ്പാടും സ്ത്രീ സുരക്ഷ വിഷയമായി  ബന്ധപ്പെട്ടു  നടത്തിയ ഒരു സർവേയുടെ നിഗമനമാണ് വാർത്തക്കാധാരം . ലോകത്തു തന്നെ ഏറ്റവും വലിയ വാർത്താ ഏജൻസിയാണ്  Thomson Reuters എന്ന് വാർത്തയിൽ സൂചിപ്പിച്ചിരുന്നു . സർവേ ആധികാരികമല്ലെന്നും പരസ്യമായി സംസാരിക്കാൻ അധികാരമില്ലാത്ത രാജ്യങ്ങൾ പോലും ഇന്ത്യക്ക് ശേഷമാണ് സർവേയിൽ സ്ഥാനമെന്നും പറഞ്ഞു ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ ശ്രീമതി രേഖ ശർമ്മ വിഷയത്തെ പ്രധിരോധിക്കുന്നുണ്ട് .. പക്ഷെ ആഗോളതലത്തിൽ ഈ സർവേ ഫലം നമുക്ക് കുറച്ചു കാലത്തേക്ക് ഒരു ക്ഷീണം തന്നെ ആയിരിക്കും .. 2011 ൽ 4 സ്ഥാനത്തുണ്ടായിരുന്ന നമ്മളാണ് 4 പടി കടന്നു ഇപ്പൊ ഒന്നാം സ്ഥാനത്തെത്തി നിൽക്കുന്നത് .. 

ഈ സർവേകൾ ഒക്കെ  വേണമെങ്കിൽ അതിന്റെ ആധികാരികത ചോദ്യം ചെയ്തു നമുക്കു തള്ളിക്കളയാം , പക്ഷെ അങ്ങനെ തള്ളി കളയുന്ന പക്ഷം  ഗുരുതരമായ ഒരു പ്രശ്നത്തിന്റെ മൂലകാരണത്തോടുള്ള കണ്ണടക്കൽ ആയിരിക്കും അത് . ഉദാഹരണത്തിന് നമ്മുടെ ദേശീയ ക്രൈം റെക്കോർഡ് ബ്യുറോ യുടെ കണക്കുകൾ പ്രകാരം  ഓരോ മൂന്നു മിനിട്ടിലും ഇന്ത്യയിൽ ഒരു ലൈംഗീക അതിക്രമവും ഓരോ 20 മിനിട്ടിലും ഒരു ബലാൽസംഘവും നടക്കുന്നു എന്നാണ് വസ്തുത . അത് അവഗണിക്കേണ്ട ഒരു കാര്യം അല്ലാലോ .. 

ഇൻഡ്യയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ മൂലകാരണങ്ങളെ ഒരിക്കലും ഒബ്ജക്റ്റീവ് ആയി സമീപിക്കിക്കേണ്ട ഒന്നല്ല . കാരണം സാമൂഹികവും ചരിത്രപരവും വിശ്വാസപരവും ധാർമിക പരമായും വളരെ ആഴത്തിൽ സമീപിക്കേണ്ട വിഷയങ്ങൾ ആണത് . പല അതിക്രമ സംഭവങ്ങളിലും സാദാരണയായി കേൾക്കുന്ന ഒരു വാക്കുണ്ട് ,"അവസരം മുതലെടുത്തു " എന്ന ഒരു അശ്ലീല വാക്ക് . ഈ വിഷയത്തെ ഒബ്ജക്റ്റീവ് ആയി മാത്രം സമീപിക്കുമ്പോൾ ഉരുവാക്കപ്പെടുന്ന ഒരു വാക്കാണത് . അവസരം മുതലെടുത്തു കുറ്റം ചെയതു  എന്ന് പറയുമ്പോൾ അവിടെ പഴിക്കുന്നത് അവസരത്തെ ആണ് . ആ സവിശേഷ സാഹചര്യം ഇല്ലായിരുന്നെങ്കിൽ അവിടെ ഒരു കുറ്റം ഉണ്ടാകുമായിരുന്നില്ല എന്നു കൂടി അർഥം അതിനുണ്ട് .അതായതു സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് സ്ത്രീക്കെതിരെ അതിക്രമം നടത്തിയ ഒരു പാവത്താൻ ആണ് കുറ്റക്കാരൻ എന്ന് സാരം .അങ്ങനെ ലഘൂകരിക്കേണ്ട ഒന്നല്ലലോ ഈ പ്രശ്നം  . ഇത്തരം അവസരങ്ങൾ അന്വേഷിച്ചു കണ്ടെത്താനും മനസിലാക്കാനും ഉള്ള കുറ്റപരമായ വാസന എങ്ങനെയുണ്ടാകുന്നു എന്നു അന്വേഷിക്കുമ്പോളാണ് മേല്പറഞ്ഞ ആഴത്തിലുള്ള കാരണങ്ങൾ അവിടെ പ്രസക്തമാകുന്നത്. 

"അവളൊന്നു ഉറക്കെ ഒച്ച വച്ചിരുന്നെകിൽ ഞാൻ ഉണർന്നേനെ മാധവൻകുട്ടി ..."
 നമ്മളൊക്കെ ചെറുപ്പത്തിൽ കണ്ട സിനിമയിലെ രംഗമാണ്. വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതിനു ശേഷം കുറ്റകാരനായ അദ്ധ്യാപകൻ  പറയുന്ന ന്യായമാണ് . അത് കഴിഞ്ഞു വളരെ ആഘോഷപൂർവം ബലാത്സംഗം ചെയ്ത വൃദ്ധന് തന്റെ പെങ്ങളെ കല്യാണം കഴിച്ചു കൊടുക്കുക കൂടി ചെയ്യുന്നുണ്ട് അഭിനവ നായകൻ . ഇത്തരം വൃത്തികെട്ട ലോജിക്കുകൾക് കൊടുത്ത ധാർമികമായ കയ്യടികൾ കുറ്റവാളികളെ സൃഷ്ടിക്കുന്ന  സാംസ്‌കാരിക പരമായ കാരണങ്ങളിൽ പെടുന്നതാണ് .


"സ്ത്രീയുടെ സ്വാഭിമാനത്തിന്റെ പുഞ്ചിരിയും ഒരു പൊളിറ്റിക്കൽ ടൂൾ ആയിരിക്കും ..,
ഇനിയുള്ള കാലത്തിൽ  അതായിരിക്കും യഥാർത്ഥ പുരോഗതിയുടെ അടയാളം "  

എനിക്കേറെ പ്രിയപ്പെട്ട എഴുത്തുകാരി കെ ആർ മീരയുടെ വാക്കുകൾ ആണ് . സ്ത്രീയുടെ വ്യത്യസ്തമായ പ്രണയ ഭാവങ്ങൾ ഏറെ വായിച്ചറിഞ്ഞത് കെ ആർ മീരയുടെ എഴുതുകളിലൂടെയാണ് .


പക്ഷെ നിലവിലെ ഏറ്റവും പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ ഈ വാക്കുകൾക്ക് വേണ്ടത്ര വില കിട്ടുമോ എന്നുള്ളതാണ് ചോദ്യം . ജനനം തൊട്ടു മരണം വരെ ആണ്കോയ്മ തല്ലിപ്പഴുപ്പിച്ച സമൂഹമാണ് നമ്മുടേത് . ഒരു ജീവിത കാലഘട്ടം മുഴുവൻ പരതന്ത്ര്യത്തിന്റെ അദൃശ്യമായ വേലിക്കെട്ടുകൾ നമ്മുടെ സ്ത്രീകൾക്ക് ചുറ്റും തീർത്ത ഒരു സമൂഹമാണ് നമ്മുടേത് . അതിലേറ്റവും കഷ്ടമുള്ള കാര്യമെന്തെന്നാൽ കാലിലെ ചങ്ങല കുലീനതയുടെയും സാമൂഹികമായ സ്വീകാര്യതയുടെയും അടയാളമായി കാണുന്ന ബഹുഭൂരിപക്ഷം സ്ത്രീകളുടെ അവസ്ഥയാണ്  . ചങ്ങലയുണ്ട് എന്ന തിരിച്ചറിവാണ് ചങ്ങല പൊട്ടിക്കുന്നതിന്റെ ആദ്യപടി എന്ന് പറഞ്ഞു വെക്കുമ്പോൾ , ആ തിരിച്ചറിവ് ഉണ്ടാക്കി എടുക്കുന്നതിൽ നമ്മുടെ സമൂഹം യാതൊരു പങ്കും വഹിക്കുന്നില്ല എന്ന് കൂടി പറയേണ്ടി ഇരിക്കുന്നു .

പണ്ടൊക്കെ നമുക്ക് പറയാമായിരുന്നു യാഥാസ്ഥിതിക സമൂഹത്തിന്റെ ഒഴിയാ ബാധകളാണ് ഇത്തരം പുരുഷ മേധാവിത്വ പ്രവണതകൾ  എന്ന് .. എന്നാൽ അത് ഒരു അബദ്ധ ധാരണ മാത്രമാണെന്ന് നമുക്കിന്ന് സമ്മതിക്കേണ്ടി വരും . സ്ത്രീ വിരോദത്തിന്റെ മുന്നണി പോരാളികളിൽ പുതിയ  തലമുറയിലെ ആൾക്കാർ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്. സ്വന്തമായി അഭിപായം പറയുന്ന രാഷ്ട്രീയ നേതാക്കൾ തുടങ്ങി സിനിമ സാസ്കാരിക പ്രവര്ത്തകര് വരെയുള്ള സ്ത്രീകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ comments എടുത്തു ഒന്ന് വായിച്ചു നോക്കിയാൽ ഈ കാര്യം വ്യക്തമാകും . സൈബർ ആക്രമണങ്ങൾ  ഹേറ്റ്  ക്യാമ്പയ്‌ഗ്നുകൾ എന്നിവ ഇന്നൊരു പൊളിറ്റിക്കൽ ആയുധങ്ങൾ കൂടിയാണ് . 

"പിതാ രക്ഷതി കൗമാരേ 
പതി രക്ഷതി യവ്വനെ 
പുത്രോ രക്ഷതി വർദ്ധക്യെ 
ന സ്ത്രീ സ്വാതന്ത്ര്യ മർഹതി "

അവസാന വരി ഒന്ന് ഇരുത്തി വായിക്കണം " ന സ്ത്രീ സ്വാതന്ത്ര്യ മർഹതി " .. ഒരു സ്ത്രീ അവൾ എത്ര മഹത്വം ഉള്ളവളും ആയിക്കൊള്ളട്ടെ , അവളെത്ര ധീരയോ ബുദ്ധിമതിയോ ആയി കൊള്ളട്ടെ അവൾ സ്ത്രീയാണോ എങ്കിൽ ന  സ്വാതന്ത്ര്യ മർഹതി  എന്നാണ് പറഞ്ഞു വക്കുന്നത് . ഇതൊക്കെ ജീവിത പ്രമാണങ്ങൾ ആയി കൊണ്ട് നടക്കുന്ന ജനതയോടു എന്ത് മാങ്ങാത്തൊലി പറഞ്ഞാണ് സ്ത്രീ സമത്വത്തെ പറ്റി മനസിലാക്കേണ്ടത് ?.  


" ഇനിയും ഒരാണിന് നേരെ ഉയരില്ല നിന്റെ ഈ കയ്യ് . അതെനിക്കറിയാഞ്ഞിട്ടല്ല . പക്ഷെ നീയൊരു പെണ്ണായി പോയി , പെണ്ണ് .. വെറും പെണ്ണു "  

എന്ന് ഡയലോഗ് അടിച്ച തേവള്ളിപ്പറമ്പന്മാരെ ആരാധ്യ പുരുഷന്മാരായി കാണുന്ന ബഹുഭൂരിപക്ഷം മലയാളികളോടാണ് ഈ സ്ത്രീ യുടെ സ്വാഭിമാനത്തെ പറ്റി പറയുന്നതെന്ന് ഓർക്കണം . 

കഴിഞ്ഞ ആഴ്ചയോ മറ്റോ ജാർഖണ്ഡിൽ ആക്ടിവിസ്റ്റുകൾ ആയ സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും അത് വീഡിയോ എടുത്തു പ്രചരിപ്പിക്കുകയും ചെയ്ത ഒരു സംഭവമുണ്ടായി . കുറച്ചു നാൾ മുൻപ് വായിച്ച സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിലെ ഒരു രംഗമാണ് മനസ്സിൽ വന്നത് . ശ്രീലങ്കയിലെ പട്ടാള ഭരണം നിലനിൽക്കുന്ന സമയം . ഏതെങ്കിലും ഒരു വനിത സർക്കാരിനെതിരെ അഭിപ്രായം പറയുന്ന പക്ഷം അവളെ കസ്റ്റഡിയിൽ എടുക്കുകയും " first rape then  question " എന്ന രീതിയിൽ ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു  ഭീകര രംഗമായിരുന്നു അത് . 

ഫെമിനിസം എന്ന് പറഞ്ഞാൽ ഇന്ന് നമ്മുടെ നാട്ടിൽ ഒരു തെറി പോലെയാണ് , അത്രമേൽ അരോചകമാണ് ഒരാളെ ഫെമിനിച്ചി  എന്ന് വിളിക്കുന്നതും . ലിംഗ വിവേചനത്തിന്റെ ഒരു വിപരീതമാണ് ഫെമിനിസം എന്ന്  നമ്മള് മറക്കുകയാണ് . political, economic, personal, and social equality of sexes എന്നതാണ് ഫെമിനിസം എന്ന്  അറിയാത്തതായി നാം  ഭാവിക്കുകയാണ്  . 

" വെള്ളമടിച്ചു കോൺ  തെറ്റി പാതിരാക് വീട്ടിൽ വന്നു കേറുമ്പോ ചുമ്മാ കാലു മടക്കി തൊഴിക്കാനും തുലാവര്ഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും , എന്റെ കുഞ്ഞുങ്ങളെ പെറ്റു  പോറ്റാനും ഒടുവിലൊരു ദിവസം വടിയായി തെക്കേപറമ്പിലെ പുലിയാണ് മാവിന്റെ വിറകിനടിയിൽ എരിഞ്ഞു  തീരുമ്പോൾ നെഞ്ചു തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം " എന്ന് പറഞു പ്രൊപ്പോസ് ചെയ്ത ഇന്ദുചൂഢൻമാരെ നെഞ്ചിനകത്ത് കൊണ്ട് നടക്കുന്ന നമുക്ക് എങ്ങനെയാണ് ഇക്വാളിറ്റി ഓഫ് സെക്സ്സ്  എന്നൊക്കെ പറഞ്ഞാൽ മനസിലാകുന്നത് ?





ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു പ്രബുദ്ധ തലമുറയെ വളർത്തിയെടുക്കണമെങ്കിൽ ആദ്യം നമ്മളുടെ ചിന്താ ഗതി തന്നെ മാറ്റെണ്ടിയിരിക്കുന്നു . കുഞ്ഞുങ്ങളെ ആണെന്നോ പെണ്ണെന്നോ വ്യത്യാസം കാണാതെ കുഞ്ഞുങ്ങളായി തന്നെ വളർത്താൻ പഠിക്കേണ്ടിയിരിക്കുന്നു . ലിംഗ നീതി എന്ന് പറയുന്നത് ഒരു നല്ല കാര്യം ആണെന്നും അതു പരിഷ്‌കൃത സമൂഹത്തിനു വേണ്ട അവിഭാജ്യ ഘടകം ആണെന്നും നമ്മള് പഠിപ്പിക്കേണ്ടിയിരിക്കുന്നു . സുരക്ഷിത ബോധത്തിനും അടിമത്വത്തിനും ഇടയിൽ ഒരു വര വരയ്ക്കാൻ നമ്മള് ശ്രെദ്ധിക്കേണ്ടിയിരിക്കുന്നു . 


അഗ്നി സാക്ഷിയിലെ തേതിഏട്ടത്തിയോട് മമത തോന്നത്തക്ക വിധം നമ്മള് നമ്മളെ തന്നെ അഴിച്ചു പണിയേണ്ടിയിരിക്കുന്നു .നമ്മുടെ കുട്ടികൾക്ക് ആലിഫിലെ ഫാത്തിമയോടും ആറ്റയോടും ബഹുമാനം തോന്നണം , "പെണ്ണിന്റെ കണ്ണീരു കാണുന്ന സ്ഥലങ്ങളിലെല്ലാം എനിക്ക് അവതരിക്കേണ്ടി വരും  അവിടെയെല്ലാം എനിക്ക് ചുട്ടു ചാമ്പലാക്കേണ്ടി വരും " എന്ന് പറയുന്ന സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയോട് ആരാധന തോന്നണം . മൂക്കും മുലയും അറുക്കപ്പെട്ട ശൂർപ്പണഖയോട് വിഷമവും അവൾക്ക് വേണ്ടി നീതി ബോധം  തോന്നണം .

ലിംഗ സമത്വം ഉണ്ടാക്കിയെടുക്കുക എന്നത്  ബ്രിഹത്തായ സാമൂഹിക പ്രവർത്തിയാണ് . ഒരിക്കലും ഒരാളോ രണ്ടു പേരോ വിചാരിച്ചാൽ നടക്കുന്ന ഒന്നല്ല . പക്ഷെ ഒരാളെങ്കിലും വിചാരിക്കണം . അതിക്രമങ്ങളെ അപലപിക്കാൻ എപ്പോളും നമ്മള് മുന്നിലുണ്ട് പക്ഷെ അതിനു കാരണമാകുന്ന മൂല കാരണങ്ങൾ നമ്മുടെ തന്നെ ചിന്തകളാണ്  . സമത്വത്തിന്റെ ആശയങ്ങൾ ഉള്ള പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇതൊക്കെ മാറ്റി എടുക്കാൻ പറ്റു . ലിംഗ സമത്വം പഠിപ്പിക്കുന്ന പുലരികൾ നാളെ ഉണ്ടാകുമെന്ന് നമുക്ക് വെറുതെയെങ്കിലും പ്രത്യാശിക്കാം .. 



"We should stop calling feminists "feminist" and just calling people who aren't feminist , "Sexist" ; and then everyone else is just a human.

you are either a normal person or a sexist ; people get a label when they are bad "

- Massie Williams -


Comments

Post a Comment

Popular posts from this blog

ആത്രേയകം | പുസ്തക അവലോകനം | Book Review - Aathreyakam

  പരമ്പരാഗതമായി നാം കേട്ടുവളർന്ന ഇതിഹാസ കഥകളുടെയെല്ലാം പ്രത്യേകത അവയൊന്നും പരാജിതരുടെ ഭാഗം പറഞ്ഞു പോയിരുന്നില്ല എന്നതായിരുന്നു, വിജയഗാഥകൾ എല്ലാകാലത്തും അങ്ങനെ തന്നെയായിരുന്നു. യുദ്ധശേഷം ഗാഥകൾ രചിക്കുന്നത് വിജയം ചൂടിയവരാണ്.അരങ്ങിനും മുന്നിലെയും പിന്നിലെയും ചതി പ്രയോഗങ്ങൾ മഹായുദ്ധതന്ത്രങ്ങളാവുന്നത് അവിടെയാണ്, നീതികരിക്കാനാവാത്ത അധമപ്രവർത്തികൾക്ക് ന്യായം കലർന്ന വെള്ളപൂശുന്നതും  അടിച്ചമർത്തപെട്ടവൻ്റെ ജീവിതത്തിന്  മുൻജന്മങ്ങളുടെ പാപഭാരം കെട്ടിവക്കുന്നതും ഇല്ലാശാപവചനങ്ങൾ കൊണ്ട് സാമാന്യയുക്തിക്ക് പൊയ്‌മുഖമൊരുക്കുന്നതും, വായ്ത്താരികൾ കൊണ്ട് രാജ്യം കെട്ടിപ്പടുക്കുന്നതും തലമുറകളുടെ സൗഖ്യമുറപ്പാക്കുന്നതും അവിടെയാണ്. എന്നാൽ ചരിത്ര നിർമ്മിതിയുടെ ഭാഗമായി നിന്നപ്പോഴും  മനഃപൂർവം തിരസ്കരിക്കപ്പെട്ട ചിലരുണ്ട്. ഇതിഹാസവിജയങ്ങൾക്ക് കാരണഭൂതരായെങ്കിലും മനപ്പൂർവ്വം ചരിത്രം പിന്നിലേക്ക് തള്ളിയവർ. കാലചക്രത്തിൻ്റെ  മുന്നോട്ടുള്ള പാച്ചിലിൽ സാമാന്യം ചിലരെങ്കിലും ചരിത്ര വായനയിൽ, വാക്കുകൾക്കിടയിലുള്ള  ശൂന്യതകളിൽ അവരെ കണ്ടെത്തും. അവർക്കു കൂടി ഇവിടെയൊരു  പങ്കുണ്ടെന്നു പറഞ്ഞു വെക്കും. ...

വൃന്ദാവനത്തിലെ രാധ

പണ്ട് സച്ചിദാനന്തന്റെ "ചില പ്രണയങ്ങൾ " എന്ന  മനോഹരമായ ഒരു കവിത വായിച്ചിരുന്നു .. അതു അവസാനിക്കുന്നത് ഈ വരികളിലൂടെ ആണ്  " ഒരിക്കലും സാഷാത്ക്കരിക്കാൻ ഇടയില്ലാത്ത പ്രണയം ആണ്  ഏറ്റവും ശ്രേഷ്ടമായ പ്രണയം  അത് അവസാനിക്കുന്നേയില്ല രാധയുടെ പോലെ " രാധയും കൃഷ്ണനും പണ്ട് കാലം മുതൽക്കേ ഉദാത്തമായ പ്രണയത്തിനിന്റെ പ്രതീകം ആയി ലോകം വാഴ്ത്തുന്നവർ ആണ് . പതിനായിരത്തെട്ട് ഭാര്യമാർ ഉണ്ടെങ്കിലും ഒരാളുടെ പോലും പേര് വച്ച് നമ്മൾ ഇത് വരെ കൃഷ്‌ണനെ കൂട്ടികെട്ടിയിട്ടില്ല . ആ സ്ഥാനം രാധക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന ഒന്നാണ് . കഴിഞ്ഞ ദിവസം "വൃന്ദാവനത്തിലെ രാധ " എന്ന ഒരു  പുസ്തകം വായിക്കാൻ കിട്ടി (author :കെ എൻ മോഹന വർമ്മ ).വളരെ കുറച്ചു പേജുകൾ മാത്രം  ഉള്ളത് കൊണ്ടും വിഷയം പ്രണയം ആയതു കൊണ്ടും പെട്ടന്ന് വായിച്ചു തീർന്നു .എന്താ പറയാ അത്ര വല്യ ഒരു വലുപ്പം പറയാൻ ഉള്ള ഒരു സൃഷ്ടി ഒന്നും അല്ലെങ്കിലും വായിച്ചപ്പോ ഒരു ഇഷ്ടം തോന്നി .      വൃന്ദാവനം  പണ്ടെങ്ങോ മനസ്സിൽ കയറിയ ഹരിതാഭമായ ഒരു സങ്കലപ്പത്തിന്റെ ഓർമ്മയാണ്   വൃ ...

അഗ്നിസാക്ഷി

ശക്തമായ പേരുപോലെ തന്നെ ശക്തമായ അവതരണത്താലും ശക്തമായ വാക്കുകകളാലും സ്ഫുടം ചെയ്തെടുത്തു എന്ന് പറയാവുന്ന സൃഷ്ടി . ഒരുപാടു നാളുകൾക്കു ശേഷം വായിച്ച ഒരു മഹത്തരമായ രചന.  പണ്ട് ചെറിയ ക്ലാസ്സുകളിലെ ക്വിസ് പരിപാടികളിലെ സ്ഥിരം ചോദ്യം ആയിരുന്നു "ലളിതാംബിക അന്തർജ്ജനത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ രചന  ഏതു ?" അന്ന് പേരിലെ കൗതുകം കൊണ്ടും മറ്റും ആവേശത്തോടെ എഴുതിയ ഉത്തരം ആയിരുന്നു "അഗ്നിസാക്ഷി" എന്നത് .അതിനപ്പുറത്തേക്ക് ഒന്നും അങ്ങനെ അറിയില്ലായിരുന്നു . അല്ലെങ്കിൽ അതു വായിക്കണം എന്നൊന്നും അന്ന് തോന്നിയിട്ടില്ല . അല്ലെങ്കിലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ..  അതിനു ശേഷം പിന്നീടെപ്പോഴോ അഗ്നിസാക്ഷി എന്ന പേരിൽ തന്നെ ഒരു സിനിമ കണ്ടതായി ഓർക്കുന്നുണ്ട് . ശോഭനയും പ്രവീണയും അഭിനയിച്ച മനോഹരമായ ഒരു സിനിമ . ഇപ്പൊ ഈ നോവലിൽ  ഓരോ അധ്യാങ്ങളും വായിക്കുമ്പോഴും ആ സിനിമയിലെ ഓരോ രംഗങ്ങളായി മനസ്സിൽ വരുന്നു . എത്രയോ ചെറുപ്പത്തിൽ കണ്ട സിനിമയാണ് ഇപ്പോഴും ഓർമ്മയുണ്ട് എന്നത് അത്ഭുതമുളവാക്കുന്നു .  ദേവി ബഹൻ എന്ന് വായിക്കുമ്പോൾ വെള്ള ഖാദർ സാരിയുടുത്തു സാരിയുടെ അറ...