ബാലചന്ദ്രനു പ്രിയപ്പെട്ട ഏകാന്തതയുടെ ലോകത്തേക്ക് ഒരു ടെലിഫോണ് ശകലമായി വിരുന്നെത്തിയ പഴയ കൂട്ടുകാരി..
മൃദുവായി ചിരിച്ചു, മനോഹരമായി സംസാരിച്ചു, അതിമനോഹരമായി പാട്ടുകൾ പാടുന്ന ഒരു പഴയ കാമുകി..
ദാമ്പദ്യ ജീവിതത്തിലെ ഒരിക്കലും നേരെയാകാൻ പോകുന്നില്ലാത്ത കെട്ടു പാടുകളിൽ പെട്ടു കിടക്കാതെ ആ തിരക്ക് പിടിച്ച നഗരത്തിൽ നിന്നെല്ലാം രക്ഷപെട്ടു പൊന്നു , താനൊരു നീണ്ട വെക്കേഷനിൽ ആണെന്ന് ചിരിച്ച മുഖത്തോടെ പറഞ്ഞൊപ്പിക്കുന്ന പത്മ..
പിന്നീട് മനസിൽ എവിടെയോ ഒരു നഷ്ടബോധം തോന്നുമ്പോൾ തന്റെ ഭർത്താവിനെയും അയാളുടെ കാമുകിയെയും കുറിച്ചു. "They are made for each other " എന്നു ബാലനോട് പറയുന്ന പത്മ..
ഭൂതകാലത്തെ കുറിച്ചെല്ലാം ഒരു പഴങ്കഥ പറയുന്ന കണക്കെ ബാലനോട് പറഞ്ഞ ശേഷം. "ഇന്നെനിക്കു നന്നായി ഉറങ്ങാൻ കഴിയും ബാലൻ , " എന്നു പറയുന്ന പത്മ..
മധുരമായ ഒരു പഴയ പാട്ടിലൂടെ നഷ്ടപ്പെട്ടു പോയെന്നു തോന്നുന്ന എന്തൊക്കെയോ ബാലന് തിരികെ നൽകുന്ന പത്മ..
ഇനിയുള്ള കാലം കൂടെ വരുന്നോ എന്നു ബാലൻ ചോദിക്കുമ്പോൾ എന്തിനാ അങ്ങനെ ചോദിക്കുന്നത് നമ്മൾ ഒരുമിച്ചു പോകുന്നു എന്ന് പറഞ്ഞാൽ പോരെ എന്നു ചോദിക്കുന്ന പത്മ
പണ്ടൊരു പ്രണയകാലത്തു കണ്ടു മറന്ന സ്വപ്നങ്ങളിലേക്ക് പിന്നെയും ഒരു തിരിച്ചു പോക്കിനായി കാത്തിരിക്കുന്ന പത്മ..
Comments
Post a Comment