എഴുതാൻ പറഞ്ഞു പലരും
പക്ഷെ ,
എന്തെഴുതണം എന്നു പറഞ്ഞില്ല ..
പ്രണയമെഴുതിയാൽ മതിയോ എന്നു സ്വയം ചോദിച്ചു ..
അവനവനു പറ്റണ പണി എടുത്താൽ പോരെ എന്നു മനസു തിരിച്ചു പറഞ്ഞു ..
എന്നാൽ വിരഹം എഴുതാം എന്നു ഞാൻ പറഞ്ഞു ..
വിരഹത്തിന് പഴയ പോലെ മാർക്കറ്റില്ലെന്ന് മറുപടി ..
അങ്ങനെയാണെകിൽ ജീവിത സുഖങ്ങൾ ആയല്ലോ..
അങ്ങെയൊന്നുണ്ടോ അതൊക്കെ തോന്നൽ അല്ലെ എന്നു മറുചോദ്യം ..
എന്നാൽ പച്ചയായ മനുഷ്യനെ പറ്റി ഒരു കൈ നോക്കാം ??
പച്ച , ചോപ്പ് അതൊന്നും വേണ്ട എന്നു പെട്ടന്ന് ഉത്തരം..
മരുഭൂമി, മരുപ്പച്ച , കടൽ , പുഴ , മഴ , കാട് ഇതിലേതെങ്കിലും വച്ചു കാച്ചിയാൽ കൊള്ളുലെ??
ഒരു മാറ്റോം ഇല്ലാലോടെ എന്നു പുച്ഛഭാവം ..
എന്നാ ഞാൻ അരികു പൊട്ടിയ പൊത്തു വീണ ഒരു പാത്രത്തെ പറ്റി എഴുതാം ..
മ്മ് .. ബാക്കി കൂടി കേക്കട്ടെ ..
അതായത് .. ഈ പത്രത്തിൽ ഒഴിക്കുന്ന വെള്ളം മുഴുവൻ ചോർന്നു കൊണ്ടിരിക്കും . പക്ഷെ ചോർന്നു പോകുന്ന വെള്ളത്തെ പറ്റി പാത്രത്തിന് യാതൊന്നും അറിയില്ല. വെള്ളമൊഴിയുമ്പോൾ ആണ് പത്രത്തിന് തന്റെയുള്ളിൽ ഒന്നും ഇല്ലാലോ എന്ന തോന്നല് വരുന്നത്..
അതു പിന്നെ അങ്ങനെ അല്ലെടോ മന്ദാ..
അതെ അത് അങ്ങനെതന്നെയാണ്.. പക്ഷെ ആ മണ്ടൻ പത്രം പൊത്തു അടക്കാതെ പിന്നേം ഉള്ളിൽ വെള്ളം നിറച്ചു കൊണ്ടേ ഇരിക്കും.
യൂ മീൻ എ കൈന്റ് ഓഫ് ഇൻഫിനിറ്റി ലൂപ്പ്.??
ആ ഏറെക്കുറെ ..
ഓഹ് വല്ലാത്ത നിരാശയാണല്ലോ..?
Comments
Post a Comment