""നിങ്ങൾക്ക് ഒരു പൂവിനെ നുള്ളിയെടുക്കം ഒരു കുല പൂവുകളെ തല്ലി കൊഴിക്കാം എന്നാൽ വരാൻ പോകുന്ന വസന്തകാലത്തെയോ അത് തടഞ്ഞു നിർത്താൻ നിങ്ങൾക്കാകുമോ ?""
ഇന്ന് ഇന്ത്യൻ സര്‍വ്വകലാശാല കാമ്പുസുകളിൽ മുഴങ്ങി കേൾക്കുന്നത് വസന്തത്തിന്റെ ഇടി മുഴക്കങ്ങളാണ്. ഈ കേന്ദ്ര മന്ത്രി സഭ അധികാരത്തിൽ വന്നപ്പോൾ ആദ്യം എല്ലാവരും ആശങ്കയോടെ ഉറ്റു നോക്കിയ ഒന്നായിരുന്നു അതികം പ്രാധാന്യം ഒന്നുമില്ലാത്ത ഒരു പുതുമുഖം mhrd കസേരയിലേക്ക് വരുന്നത് .ആ ആശങ്ക എന്തായാലും ഇപ്പൊ അതിന്റെ പൂർണ്ണതയിൽ എത്തിയിരിക്കുന്നു....
കഴിഞ്ഞ വര്‍ഷം ആദ്യം നാം കണ്ടത് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ സങ്കി ഭക്തയായ വിസി യുടെ കിരാത നടപടികൾക്കെതിരെയുള്ള സമരമായിരുന്നു. നാളുകൾ ഏറെ നീണ്ടു നിന്ന സമരത്തിനോടുവിൽ വിസി കീഴടങ്ങി .. വിസിയെ തൽസ്ഥാനത്തു നിന്നും മാറ്റി..
അടുത്തതായി നമ്മൾ കണ്ടത് പൂനെ ഫിലിം ഇൻസ്ടിട്യൂട്ടിലെ നിയുക്ത ഡയറക്ടർ ചൗഹാന് ഏതിരെ ഉള്ള സമരമാണ്.. അനവധി മഹാരഥന്മാർ ഇരുന്ന കസേരയിൽ കേവലം മഹാഭാരതം സീരിയലിൽ അഭിനയിക്കുകയും നിരവധി മോദി സ്തുതി പാടുന്ന ഡോക്യൂമെന്ററികൾ ചെയ്തു എന്നതുമായിരുന്നു അദ്ദേഹത്തിന്റെ യോഗ്യത.. വിദ്യാർത്ഥികൾക്കാനുകൂലമായി രാജ്യത്തിൻറെ നാനാഭാഗങ്ങളിൽ മുദ്രാവാക്യങ്ങൾ ഉയർന്നു.. ഇടതു വലത് ചേരികൾ രാഷ്ട്രീയം മറന്ന് സമരത്തിന് ഐഖ്യദർഢ്യം അർപ്പിച്ചു.. സമരം ഇപ്പോളും തുടരുന്നു..
പിന്നീട് രാജ്യം ഞെട്ടിയത് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി യിലെ രോഹിത് വെമുല എന്നാ ഗവേഷക വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്നാണ്..
ജാതീയ വേർതിരിവുകളിൽ മനം നൊന്താണ് ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ഒരു എഴുത്ത്കാരൻ ആവുക എന്നതായിരുന്നു എന്റെ ആഗ്രഹം എന്നാൽ ഞാൻ ഒരു ആത്മഹത്യ കുറിപ്പ് എഴുതി നിർത്തുന്നു എന്നായിരുന്നു അയാൾ എഴുതിയ ആത്മഹത്യ കുറിപ്പലെ അവസാനം ..
പിന്നെ ഇന്ത്യയുടെ ഇതിഹാസക്യാമ്പസ് jnu ലേക്ക്.... ഫാസിസം എല്ലാതരത്തിലും വളര്‍ന്നു കഴിഞ്ഞു എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള സംഭവങ്ങൾ .. തീർത്തും ആസൂത്രിതമായ ഒരു നടകാണ് അവടെ നടന്നത് എന്ന് ചോറു തിന്നുന്ന എല്ലാര്ക്കും വ്യക്തമാണ്.. ചില വിദ്യാർഥികൾ അഫ്സൽ ഗുരു അനുസ്മരണം നടത്തിയത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.. ഈ നടത്തിയ വിദ്യാർത്ഥികളും എബിവിപി ക്കാരും പ്രശ്നമാകുന്നു .. തുടർന്ന് ഉണ്ടായ സഘർഷത്തിലേക്ക് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ കടന്ന് വരുന്നു.. തുടർന്ന് പോലീസ് നാടകീയമായി കനായ്യയെ അറസ്റ്റ് ചെയ്യുന്നു ദേശദ്രോഹകുറ്റം ചുമത്തി ജയിലിൽ അടക്കുന്നു..
അതോടെ എല്ലാം കഴിഞ്ഞു എന്നായിരുന്നു ആസൂത്രകരുടെ ധാരണ..എന്നാൽ അത് കഴിഞ്ഞാണ് jnu ൽ ഐതിഹാസിക സമരമുണരുന്നത് .. കനായ്യക്കെതിരെ ഹാജരാക്കിയാതെല്ലാം വ്യാജമാണ് എന്ന് തെളിവുകൾ വന്നു.. പാർലിമെന്റിൽ യെച്ചൂരിയും എം ബി രാജേഷും സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചു.. അവസാനം കോടതി വരെ ദില്ലി പോലീസിനോട് ചോദിച്ചു രാജ്യദ്രോഹം എന്ന വാക്കിന്റെ അർഥം എന്താണെന്ന് അറിയുമോ എന്ന് അങ്ങനെ ജാമ്യത്തിൽ ഇറങ്ങി കനായ്യ നടത്തിയ ഊഷ്മള പ്രസംഗം പരിവാർ കോട്ടകൾ ഇടിച്ചു തകർക്കുന്ന ഒന്നായിരുന്നു...രാജ്യമൊട്ടുക്ക് jnu ഐക്യദാർട്യ സദസ്സുകൾ നടന്നു
ഇപ്പോൾ ഫാസിസ്റ്റ്കൾ നോട്ടമിട്ടിരിക്കുന്നത് രോഹിത് വെമുലയുടെ ഹൈദരാബാദ് സര്‍വ്വകലാശാല ക്യാമ്പസ് ആണ് .. രോഹിതിന്റെ മരണത്തെ തുടർന്ന് അവധിയിൽ പ്രവേശിച്ച വിസി തിരികെ ചാർജ് എടുത്തിരിക്കുന്നു .വിദ്യാർഥികൾ സമരത്തിലാണ്. ക്യാമ്പസ് ൽ പോലീസ് രാജ് നടപ്പക്കിയിരിക്കുന്നു. ഭക്ഷണം ഇല്ല വെള്ളം ഇല്ല ഇലക്ട്രിസിറ്റി ഇല്ല എല്ലാം നിഷേധിച്ചിരിക്കുന്നു.രോഹിത് മരണപ്പെട്ടപ്പോൾ അതിന്റെ ജ്വാല ഇന്ത്യ മുഴുവൻ ആളികത്തിക്കാൻ ഏറ്റവും ശക്തിയായി നിന്നത് സോഷ്യൽ നെറ്റ്വർക്കുകൾ ആയിരുന്നു.. അതിനാൽ ആയിരിക്കണം ഈ രണ്ടാം ഉദ്യമത്തിൽ അധികാരികൾ ആദ്യം തന്നെ ക്യാമ്പ്സിലെ ഇന്റർനെറ്റ് ബന്ധം ഇല്ലാതാക്കിയത്.. വിദ്യാർഥികൾഎന്നോ അധ്യാപകർ എന്നോ വേര്‍തിരിവില്ലാതെ പോലീസ് പലരെയും മർധിക്കുന്നു .. പലരും അറസ്റ്റ് ചെയ്യ പെട്ടിരിക്കുന്നു ..
ഫാസിസം നമ്മുടെ ക്യാമ്പസുകളെ ആക്രമിച്ചിരിക്കുന്നു.. ആദ്യം അവർ ജ്ഞാന വൃദ്ധനമാരെ തേടി വന്നു.. കബർഗിയും പൻസാരെയും കൊല്ലപ്പെട്ടു.. കാരണം അവർക്ക് ചരിത്രം ഇല്ലാതാക്കണമായിരുന്നു.. ചരിത്രം വളച്ചൊടിക്കണമായിരുന്നു.. ഇനിയവർക്ക് ക്യാമ്പസ്കൾ അടക്കി ഭരിക്കണം .. എതിർ സ്വരങ്ങൾ ഇല്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കണം .. അടുത്തത് അവർ തൊഴിലാളികൾക്ക് നേരെ വരും.. എതിർ സ്വരങ്ങൾ ഓരോന്നായി ഇല്ലാതാക്കും.. നാവുണ്ടായിട്ടും പലപ്പോഴും ഊമകളാക്ക പെട്ടവരാണ് നാം.. നമ്മുടെ മൗനം ചോദ്യ ചെയ്യപ്പെടും.. തീർച്ചയായും ചോദ്യ ചെയ്യപെടും..
പോണ്ടിചേരിയിൽ നിന്ന് ഹൈദെരാബാദിലെക്ക് വരുമ്പോൾ വെട്ടയാടപ്പെടുന്നവരുടെ പേരുകൾ മാത്രമേ മാറുന്നുള്ളൂ വേട്ടയാടുന്നത് അധികാരത്തിന്റെ ബലം വച്ച് പരിവാർ സംഘാടനകൾ തന്നെയാണ് .. jnu പ്രശ്നം ഉണ്ടായ സമയത്ത് ഫേസ്ബുക്ക് തുറന്നപ്പോൾ അതിൽ trend ചെയ്തു കൊണ്ടിരുന്ന ഒരു ഹാഷ് ടാഗ് shut down jnu എന്നതായിരുന്നു ..ഇപ്രാവശ്ത്തെ മികച്ച യൂണിവേഴ്സിറ്റിക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം വാങ്ങിയ ക്യാമ്പസ്. ഇന്ത്യക്ക് ഏറ്റവും സംഭാവനകൾ നൽകിയ ക്യാമ്പസ് . അത്തരത്തിൽ ഒരു കാംപസ് ഒരു ആരോപണത്തിന്റെ പേരിൽ മോശമായി ചിത്രീകരിക്കപ്പെടുന്നത് എന്ത് വിരോധാഭാസമാണ്? ഇതൊക്കെ എത്രത്തോളം ഭീകരമാണ്. ഈ സമരങ്ങളിൽ പല സമയത്തും പോലിസ് പലരെയും തല്ലി ചതച്ചു. പലപ്പോഴും പോലീസിന്റെ ജോലി സന്കി ഗുണ്ടകൾ ഏറ്റെടുത്തു .. എന്നാൽ അപ്പോഴെല്ലാം ജനാതിപത്യ മാർഗ്ഗത്തിൽ സമരം ചെയ്യുകയാണ് ഈ രാജ്യത്തിൻറെ പ്രബുദ്ധവിദ്യാർഥി സമൂഹം ..
ഈ ഫാസിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ എതിർ സ്വരങ്ങളെ എല്ലാം ഇല്ലാതാക്കുക എന്നതാണ് .. എന്നാൽ ഇന്ത്യൻ വിദ്യർഥിത്വം ഇന്ന് പ്രതികരിക്കുകയാണ് ഇതിനോടെല്ലാം .. ഒരു കൂട്ടായ്മ പോലെ രൂപപെട്ടിരിക്കുന്നു .. ആദ്യം പിന്തുണ നല്കാൻ മടിച്ച പലരും സമരങ്ങള്‍ക്ക് പിന്തുണ നല്കി കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നു .. നമ്മുടെ നാട്ടിലെ കവല പ്രസംഗങ്ങളിൽ പോലും ഈ വിഷയങ്ങള കടന്നു വന്നിരിക്കുന്നു .ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങള്ളിൽ വിഷയം തീപ്പൊരി പോലെ കത്തുന്നുണ്ട് .. ഇതൊക്കെ ഒരു നല്ല ലക്ഷണം തന്നെയാണ് ..
വസന്തങ്ങൾ വിരിയുക തന്നെ വേണം .. രാഷ്ട്രീയ ബോധമില്ലാത്ത പലരും ഇതിനെ ഒക്കെ തൃണവൽക്കരിക്കുന്നുണ്ട് .. പലരും ഈ ഫാസിസത്തെ ആരാധിക്കുന്നവർ ഉണ്ട് .. പഴയ പുസ്തകങ്ങൾ വായിക്കുമ്പോ കാണാം ഹിട്ട്ലെറെയും മുസ്സോളിനിയും ആരധിക്കുന്ന ചില കഥാപാത്രങ്ങളെ .. മഹാനായ വ്യക്തി എന്നത് തന്നെ ആണ് ഏറ്റവും വലിയ ബൂര്‍ഷ സങ്കല്പം .. ചെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് വിപ്ലവം വീഴാൻ കാത്തു നില്ക്കുന്ന ഒരു ആപ്പിൾ ഒന്നുമല്ല .. അത് വീഴത്തപെടെണ്ട ആപ്പിൾ ആണ് ..
ഒരു പ്രബുദ്ധ സമൂഹം ഇവിടെ നിലനിന്നിരുന്നു എന്നതിന് തെളിവാണ് ഈ പ്രതികരണങ്ങൾ എല്ലാം ..ആ പ്രബുദ്ധ സമൂഹത്തിനു അഭിവാദനങ്ങൾ .. ജനാധിപത്യ മാർഗങ്ങളിൽ തന്നെ നമുക്ക് പ്രതികരിക്കാം .. ഇനിയും നമ്മുടെ മൗനം അപകടകാരമാണ്.. ഓർക്കുക ഉയരാത്ത കൈകളും പറയാത്ത നാവുകളും അടിമത്തത്തിന്റെതാണ്.
Gd
ReplyDeleteGd
ReplyDeleteThank you for reading
ReplyDeleteThis comment has been removed by the author.
ReplyDelete