സർഗ്ഗം
സർഗ്ഗം കൊച്ചി സർവ്വകലാശാല കലോത്സവം ..2011 തൊട്ടു ഓരോ സർഗ്ഗത്തിന്റെയും അണിയറയിൽ പ്രവര്ത്തിച്ചു മാത്രം പരിചയം ഉള്ള എനിക്ക് കോഴ്സ് കഴിഞ്ഞുള്ള സർഗ്ഗക്കാഴ്ച ഒരു വേറെ തന്നെ അനുഭവമായിരുന്നു .. ശരിക്കും പറഞ്ഞാൽ സദസിൽ ആദ്യമായി ആണ് ഞാൻ ഇരുന്നു സര്ഗ്ഗം കാണുന്നത് ..കഴിഞ്ഞ 4 വർഷങ്ങളിൽ ഒരിക്കൽ പോലും ഞാൻ ഇത്തരത്തിൽ ഇരുന്നു കാണുന്നതിനെ പറ്റി ചിന്തിചിരുന്നില്ല .. മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമല്ലേ .. അത് കൊണ്ട് തീര്ച്ചയ്യയും ഇത് ഒരു അനിവര്യത് തന്നെ ആണ് ...
ആദ്യ വര്ഷ സർഗ്ഗതിനു വളണ്ടിയർ കമ്മറ്റിയുടെ ഭാഗമായിരുന്നു .. അത് ഞങ്ങൾ ഒപ്പൽ ഹോമിലെ എല്ലാ ആദ്യ വര്ഷ വിദ്യാർഥികളുടെയും അലിഖിതമായ ചുമതല ആയിരുന്നു .. നല്ലൊരു സുഖമുള്ള ചുമതല.. വായിനോക്കി നടക്കാനുള്ള പുതിയ മേച്ചിൽ പുറങ്ങൾ കിട്ടിയതിൽ ഞങ്ങൾ എല്ലാം വളരെ സന്തുഷ്ടരായിരുന്നു ..
ഞാനും ശബരിയും ഡിനുവും രോഹിതും സൂരജും പപ്പനും അങ്കോത്തും സന്തോഷും ഒക്കെ സ്റ്റേജ് നും മുന്നില് തന്നെ വായി നോക്കി നിന്നിരുന്നു. ഗോഗുൽ ഒരു കാലകാരാൻ ആയത കൊണ്ട് അവൻ ടീമിനുള്ളിൽ വായി നോക്കി നടന്നു .. (ഭാഗ്യവാൻ)
ബിൻഷാദ് രെജിസ്ട്രെഷൻ കമ്മിറ്റി ആയിരുന്നു പാപ്പി pco .. വിശ്രു ചാമി ഒക്കെ പൊളിമൂഡ് ആയിരുന്നു.. .. ആദിഷെട്ടൻ ആയിരുന്നു ചെയർമാൻ .. വളണ്ടിയർ കാപ്ട്യൻ ധീര സഖാവ് അഖിൽ വാസായിരുന്നു ..ഒരുപാട് സഖാക്കളെ നേരിട്ട പരിചയപ്പെടാനും യഥാർത്ഥ സഖാക്കളേ മനസിലാക്കാനും പറ്റിയ അവസരം .. മെയിൻ കാമ്പസിലെ സുഹൃത്തുക്കലെ സംബാധിച്ചു തുടങ്ങിയത് അന്ന് തൊട്ടായിരുന്നു.. രാത്രികളിൽ ഉണ്ടാവുന്ന തല്ലും ലാത്തി ചാര്ജും എല്ലാം ഒരു പൂരം കാണുന്ന ആസ്വാദന മികവോടെ ഞാൻ കണ്ടു ..
പിന്നത്തെ 3 കൊല്ലം സ്റ്റേജ് കമ്മറ്റിയുടെ ചുമതല ആയിരുന്നു .. ആദ്യം സ്റ്റേജിൽ കിട്ടിയ സമയം നിഖിൽ കെ സിയും രേഷ്മ ചേച്ചിയും ഉണ്ടായിരുന്നു .. പിറ്റേന്നത്തെ കൊല്ലം സ്വരൂപ് ചേട്ടൻ ഉണ്ടായിരുന്നു .. പിന്നെ അഭിജാതും സന്ദേശും അമലും ശ്രീരാഗും അക്ഷയും നദീറും അലനും കൃഷ്ണദേവും ശ്രീലേഖയും സച്ചിനും ഒക്കെ ഉണ്ടായി .. പുറത്ത് കുലുക്കി സർബ്ബത് വാങ്ങി തരാൻ ധന്യ ചേച്ചി ഉണ്ടായിരുന്നു .. പക്ഷെ അത് ഒരു ഗ്ലാസ് മുഴുവൻ ഒറ്റക്ക് കുടിക്കുക എന്നത് അസാധ്യമായിരുന്നു...
കഴിവും പരിചയവും ഉള്ള ഒട്ടേറെ യുണിയൻ ഭാരവാഹികളോ ടൊപ്പം പ്രവര്തിക്കാൻ കഴിഞ്ഞു .. അർചന ജുനൈദ് മുഹമ്മദ് ഫസൽ അജോ സഞ്ജുഏട്ടൻ അഫ്സലേട്ടൻ ആഗിൽ വാസ് ധിലു നിതിൻ സലാം ശ്രീഹരി ശ്രീജേഷ് മെൽക്കി മൻസൂർ ഇവരോടോപ്പമുള്ള അനുഭവങ്ങൾ എല്ലാം മനസിലെ ചില്ല് ഭരണിയിൽ ഭദ്രമാണ് ..
ഞങ്ങളുടെ മൂന്നാം വര്ഷസര്ഗ്ഗമാണ് കൊറച്ച് കൂടി ഓർമ്മയിൽ നില്ക്കുന്ന സര്ഗ്ഗം .. പ്രിയ സഖാവ് എല്ധോ സുഭാഷ് അക്കാദെമിക് കൌണ്സിലിലേക്ക് വൻ ഭൂരിപക്ഷത്തിൽ ജയിച്ച വര്ഷം .പെരളത്തിന്റെ സഘാടന മികവു മുഴുവനായി അറിഞ്ഞ വര്ഷം . ഞങ്ങളുടെ സൌഹൃദങ്ങൾ എല്ലാം അതിന്റെ പൂർണ്ണതയിൽ എത്തിയ വര്ഷം ..അതൊരു ഒന്നൊന്നര കൂട്ടായ്മ തന്നെ ആയിരുന്നു .
സര്ഗ്ഗം എന്ന് പറഞ്ഞാൽ ശെരിക്കും അതൊരു സ്വാതന്ത്ര്യത്തെ എത്തി പിടിക്കൽ ആയിരുന്നു. ക്യാമ്പസിന്റെ മുക്കിലും മൂലയിലും ഇന്ന് ഉള്ള സൌഹൃദങ്ങൾ എല്ലാം ഈ കലോത്സവങ്ങൾ സമ്മാനിച്ചതായിരുന്നു . പലരുമായും തല്ല് കൂടേണ്ടി വന്നിട്ടുണ്ട് . പലരെയും പിന്നീടു കാണുമ്പോൾ മാപ്പ് പറഞ്ഞിട്ടുണ്ട് ..
എല്ലാം അനുഭാവങ്ങളാണ് ഇന്നലെ സര്ഗ്ഗം 16 ന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞു വീട്ടിലേക്കു പോരുമ്പോൾ മൊത്തം മനസ്സിൽ പഴയ ഒര്മ്മകളായിരുന്നു ..
2015 16 വര്ഷം കേരളത്തിലെ ക്യാമ്പസ്‌കൾക്ക് അത്ര നല്ല വര്ഷം ആയിരുന്നില്ല .. ഒരു അപകടത്തിൽ നിർഭാഗ്യവശാൽ ഒരു കുട്ടി ക്യാമ്പസിൽ മരിച്ചത് മൂലം കാമ്പസിൽ വാഹന നിരോധനം .. യുണിയൻ പ്രവർത്തനങൾക്ക് കടിഞ്ഞാൺ .. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പ്രഹസനങ്ങൾ .. കുസാറ്റ് ക്യാമ്പസ്സിൽ ആണെങ്കിൽ യൂണിയന് മുകളിൽ അട്വൈസറി കമ്മറ്റി എന്ന വലിയൊരു പ്രഹസനം .. അരാഷ്ട്രീയ വൽകരണം അതിന്റെ പൂർണ്ണതയിലെക്ക് കടന്നു കൊണ്ടിരിക്കുന്നു ..ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലക്ക് വലതു പക്ഷത്തോടുള്ള എന്റെ ഏറ്റവും വലിയ എതിര്പ്പ് എന്തെന്നാൽ അവരെല്ലാം അരാഷ്ട്രീയതയെ കണക്കറ്റു പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് .. അരാഷ്ട്രീയത വഴിയെ ജാതി മത രാഷ്ട്രീയത്തിനും പണ കൊതിക്കും ലാഭേച്ചക്കും വഴിമാറും .. അതിന്റെ അടയാളങ്ങൾ നമ്മുടെ കാമ്പസിൽ തന്നെ നമ്മൾ കണ്ടു തുടങ്ങിയല്ലോ .. മൂല്യബോധമില്ലാത്ത ഒരു തലമുറ സൃഷ്ടിക്കാനുള്ള ആസൂത്രിതമായ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട് .. കാമ്പസുകൾ കഞ്ചാവിന്റെ കേന്ദ്രങ്ങളായി മാറി കൊണ്ടിരിക്കുന്നു .. ആരോ പറഞ്ഞു കേട്ട പോലെ ജീവിക്കാനുള്ള ശ്രമങ്ങളുപീക്ഷിച്ചു അതിജീവനത്തിനായി നമമൾ പൊരുതേണ്ടി ഇരിക്കുന്നു ..
അതിനു ഏറ്റവും നല്ല വഴി മൂല്യ ബോധമുള്ള സര്ഗ്ഗം പോലുള്ള കൂട്ടയ്മകളാണ് ..
നമുക്ക് രാഷ്ട്രീയം ചർച്ച ചെയ്യാം
കവിതകളും
പ്രണയവും
സൌഹൃധവും ചര്ച്ച ചെയ്യാം . സമരസപ്പെടാത്ത യവ്വനം നിലനിർത്താം
Comments
Post a Comment