Skip to main content

ഇന്ത്യൻ കാമ്പസുകളിലെ ഇടിമുഴക്കങ്ങൾ

""നിങ്ങൾക്ക് ഒരു പൂവിനെ നുള്ളിയെടുക്കം ഒരു കുല പൂവുകളെ  തല്ലി കൊഴിക്കാം എന്നാൽ വരാൻ പോകുന്ന വസന്തകാലത്തെയോ അത് തടഞ്ഞു നിർത്താൻ നിങ്ങൾക്കാകുമോ ?""

  ഇന്ന് ഇന്ത്യൻ സര്വ്വകലാശാല കാമ്പുസുകളിൽ മുഴങ്ങി  കേൾക്കുന്നത് വസന്തത്തിന്റെ ഇടി മുഴക്കങ്ങളാണ്. ഈ കേന്ദ്ര മന്ത്രി സഭ അധികാരത്തിൽ വന്നപ്പോൾ ആദ്യം എല്ലാവരും ആശങ്കയോടെ ഉറ്റു നോക്കിയ ഒന്നായിരുന്നു അതികം പ്രാധാന്യം ഒന്നുമില്ലാത്ത ഒരു പുതുമുഖം mhrd കസേരയിലേക്ക് വരുന്നത് .ആ ആശങ്ക എന്തായാലും ഇപ്പൊ അതിന്റെ പൂർണ്ണതയിൽ എത്തിയിരിക്കുന്നു....

         കഴിഞ്ഞ വര്ഷം ആദ്യം നാം കണ്ടത് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ സങ്കി ഭക്തയായ വിസി യുടെ കിരാത നടപടികൾക്കെതിരെയുള്ള സമരമായിരുന്നു. നാളുകൾ ഏറെ നീണ്ടു നിന്ന സമരത്തിനോടുവിൽ വിസി കീഴടങ്ങി .. വിസിയെ തൽസ്ഥാനത്തു നിന്നും മാറ്റി..

           അടുത്തതായി നമ്മൾ കണ്ടത് പൂനെ ഫിലിം ഇൻസ്ടിട്യൂട്ടിലെ നിയുക്ത ഡയറക്ടർ ചൗഹാന് ഏതിരെ ഉള്ള സമരമാണ്.. അനവധി മഹാരഥന്മാർ ഇരുന്ന കസേരയിൽ കേവലം മഹാഭാരതം സീരിയലിൽ അഭിനയിക്കുകയും നിരവധി മോദി സ്തുതി പാടുന്ന ഡോക്യൂമെന്ററികൾ ചെയ്തു എന്നതുമായിരുന്നു അദ്ദേഹത്തിന്റെ യോഗ്യത.. വിദ്യാർത്ഥികൾക്കാനുകൂലമായി രാജ്യത്തിൻറെ നാനാഭാഗങ്ങളിൽ മുദ്രാവാക്യങ്ങൾ ഉയർന്നു.. ഇടതു വലത് ചേരികൾ രാഷ്ട്രീയം മറന്ന് സമരത്തിന് ഐഖ്യദർഢ്യം അർപ്പിച്ചു.. സമരം ഇപ്പോളും തുടരുന്നു..

          പിന്നീട് രാജ്യം ഞെട്ടിയത് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി യിലെ രോഹിത് വെമുല എന്നാ ഗവേഷക വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്നാണ്.. 
ജാതീയ വേർതിരിവുകളിൽ മനം നൊന്താണ് ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ഒരു എഴുത്ത്കാരൻ ആവുക എന്നതായിരുന്നു എന്റെ ആഗ്രഹം എന്നാൽ ഞാൻ ഒരു ആത്മഹത്യ കുറിപ്പ് എഴുതി നിർത്തുന്നു  എന്നായിരുന്നു അയാൾ എഴുതിയ ആത്മഹത്യ കുറിപ്പലെ അവസാനം ..

           പിന്നെ  ഇന്ത്യയുടെ ഇതിഹാസക്യാമ്പസ് jnu ലേക്ക്.... ഫാസിസം എല്ലാതരത്തിലും വളര്ന്നു കഴിഞ്ഞു എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള സംഭവങ്ങൾ .. തീർത്തും ആസൂത്രിതമായ ഒരു നടകാണ് അവടെ നടന്നത് എന്ന് ചോറു തിന്നുന്ന എല്ലാര്ക്കും വ്യക്തമാണ്.. ചില വിദ്യാർഥികൾ അഫ്സൽ ഗുരു അനുസ്മരണം നടത്തിയത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.. ഈ നടത്തിയ വിദ്യാർത്ഥികളും എബിവിപി ക്കാരും പ്രശ്നമാകുന്നു .. തുടർന്ന് ഉണ്ടായ സഘർഷത്തിലേക്ക് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ കടന്ന് വരുന്നു.. തുടർന്ന്  പോലീസ് നാടകീയമായി കനായ്യയെ അറസ്റ്റ് ചെയ്യുന്നു  ദേശദ്രോഹകുറ്റം ചുമത്തി  ജയിലിൽ അടക്കുന്നു.. 
അതോടെ എല്ലാം കഴിഞ്ഞു എന്നായിരുന്നു ആസൂത്രകരുടെ ധാരണ..എന്നാൽ അത് കഴിഞ്ഞാണ് jnu ൽ  ഐതിഹാസിക സമരമുണരുന്നത് .. കനായ്യക്കെതിരെ ഹാജരാക്കിയാതെല്ലാം വ്യാജമാണ് എന്ന് തെളിവുകൾ വന്നു.. പാർലിമെന്റിൽ യെച്ചൂരിയും  എം ബി രാജേഷും സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചു.. അവസാനം കോടതി വരെ ദില്ലി പോലീസിനോട് ചോദിച്ചു  രാജ്യദ്രോഹം എന്ന വാക്കിന്റെ അർഥം എന്താണെന്ന് അറിയുമോ എന്ന് അങ്ങനെ ജാമ്യത്തിൽ ഇറങ്ങി കനായ്യ നടത്തിയ ഊഷ്മള പ്രസംഗം പരിവാർ കോട്ടകൾ ഇടിച്ചു തകർക്കുന്ന ഒന്നായിരുന്നു...രാജ്യമൊട്ടുക്ക് jnu  ഐക്യദാർട്യ സദസ്സുകൾ നടന്നു

         ഇപ്പോൾ ഫാസിസ്റ്റ്കൾ  നോട്ടമിട്ടിരിക്കുന്നത് രോഹിത് വെമുലയുടെ ഹൈദരാബാദ് സര്വ്വകലാശാല ക്യാമ്പസ്‌ ആണ് .. രോഹിതിന്റെ മരണത്തെ തുടർന്ന് അവധിയിൽ പ്രവേശിച്ച വിസി തിരികെ ചാർജ് എടുത്തിരിക്കുന്നു .വിദ്യാർഥികൾ സമരത്തിലാണ്. ക്യാമ്പസ്‌ ൽ  പോലീസ് രാജ് നടപ്പക്കിയിരിക്കുന്നു. ഭക്ഷണം ഇല്ല വെള്ളം ഇല്ല ഇലക്ട്രിസിറ്റി ഇല്ല എല്ലാം നിഷേധിച്ചിരിക്കുന്നു.രോഹിത് മരണപ്പെട്ടപ്പോൾ  അതിന്റെ ജ്വാല ഇന്ത്യ മുഴുവൻ ആളികത്തിക്കാൻ ഏറ്റവും ശക്തിയായി നിന്നത് സോഷ്യൽ നെറ്റ്‌വർക്കുകൾ ആയിരുന്നു.. അതിനാൽ ആയിരിക്കണം ഈ രണ്ടാം ഉദ്യമത്തിൽ അധികാരികൾ ആദ്യം തന്നെ ക്യാമ്പ്‌സിലെ ഇന്റർനെറ്റ് ബന്ധം ഇല്ലാതാക്കിയത്.. വിദ്യാർഥികൾഎന്നോ അധ്യാപകർ എന്നോ വേര്തിരിവില്ലാതെ പോലീസ് പലരെയും മർധിക്കുന്നു .. പലരും അറസ്റ്റ് ചെയ്യ പെട്ടിരിക്കുന്നു ..

ഫാസിസം നമ്മുടെ ക്യാമ്പസുകളെ ആക്രമിച്ചിരിക്കുന്നു.. ആദ്യം അവർ ജ്ഞാന വൃദ്ധനമാരെ തേടി വന്നു.. കബർഗിയും പൻസാരെയും കൊല്ലപ്പെട്ടു.. കാരണം അവർക്ക് ചരിത്രം ഇല്ലാതാക്കണമായിരുന്നു.. ചരിത്രം വളച്ചൊടിക്കണമായിരുന്നു.. ഇനിയവർക്ക് ക്യാമ്പസ്കൾ അടക്കി ഭരിക്കണം .. എതിർ സ്വരങ്ങൾ ഇല്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കണം .. അടുത്തത് അവർ തൊഴിലാളികൾക്ക് നേരെ വരും.. എതിർ സ്വരങ്ങൾ ഓരോന്നായി ഇല്ലാതാക്കും.. നാവുണ്ടായിട്ടും പലപ്പോഴും ഊമകളാക്ക പെട്ടവരാണ് നാം.. നമ്മുടെ മൗനം ചോദ്യ ചെയ്യപ്പെടും.. തീർച്ചയായും ചോദ്യ ചെയ്യപെടും.. 
  പോണ്ടിചേരിയിൽ നിന്ന് ഹൈദെരാബാദിലെക്ക് വരുമ്പോൾ വെട്ടയാടപ്പെടുന്നവരുടെ പേരുകൾ  മാത്രമേ മാറുന്നുള്ളൂ വേട്ടയാടുന്നത് അധികാരത്തിന്റെ ബലം വച്ച് പരിവാർ സംഘാടനകൾ തന്നെയാണ് .. jnu പ്രശ്നം ഉണ്ടായ സമയത്ത് ഫേസ്ബുക്ക്‌ തുറന്നപ്പോൾ അതിൽ trend ചെയ്തു കൊണ്ടിരുന്ന ഒരു ഹാഷ് ടാഗ് shut down jnu  എന്നതായിരുന്നു ..ഇപ്രാവശ്ത്തെ മികച്ച യൂണിവേഴ്‌സിറ്റിക്കുള്ള രാഷ്ട്രപതിയുടെ  പുരസ്കാരം വാങ്ങിയ ക്യാമ്പസ്. ഇന്ത്യക്ക് ഏറ്റവും സംഭാവനകൾ നൽകിയ ക്യാമ്പസ് . അത്തരത്തിൽ ഒരു കാംപസ് ഒരു ആരോപണത്തിന്റെ പേരിൽ  മോശമായി ചിത്രീകരിക്കപ്പെടുന്നത് എന്ത് വിരോധാഭാസമാണ്? ഇതൊക്കെ എത്രത്തോളം ഭീകരമാണ്. ഈ സമരങ്ങളിൽ  പല സമയത്തും പോലിസ് പലരെയും തല്ലി  ചതച്ചു. പലപ്പോഴും പോലീസിന്റെ ജോലി സന്കി ഗുണ്ടകൾ ഏറ്റെടുത്തു .. എന്നാൽ അപ്പോഴെല്ലാം ജനാതിപത്യ മാർഗ്ഗത്തിൽ സമരം ചെയ്യുകയാണ് ഈ രാജ്യത്തിൻറെ പ്രബുദ്ധവിദ്യാർഥി സമൂഹം .. 

         ഈ ഫാസിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ എതിർ സ്വരങ്ങളെ എല്ലാം ഇല്ലാതാക്കുക എന്നതാണ് .. എന്നാൽ ഇന്ത്യൻ വിദ്യർഥിത്വം ഇന്ന് പ്രതികരിക്കുകയാണ് ഇതിനോടെല്ലാം .. ഒരു കൂട്ടായ്മ പോലെ രൂപപെട്ടിരിക്കുന്നു .. ആദ്യം പിന്തുണ നല്കാൻ മടിച്ച പലരും സമരങ്ങള്ക്ക് പിന്തുണ നല്കി കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നു .. നമ്മുടെ നാട്ടിലെ കവല പ്രസംഗങ്ങളിൽ പോലും ഈ വിഷയങ്ങള കടന്നു വന്നിരിക്കുന്നു .ഫേസ്ബുക്ക്‌ പോലുള്ള സാമൂഹിക മാധ്യമങ്ങള്ളിൽ വിഷയം തീപ്പൊരി പോലെ കത്തുന്നുണ്ട് .. ഇതൊക്കെ ഒരു നല്ല ലക്ഷണം തന്നെയാണ് ..

          വസന്തങ്ങൾ വിരിയുക തന്നെ വേണം .. രാഷ്ട്രീയ ബോധമില്ലാത്ത പലരും ഇതിനെ ഒക്കെ തൃണവൽക്കരിക്കുന്നുണ്ട് .. പലരും ഈ ഫാസിസത്തെ ആരാധിക്കുന്നവർ ഉണ്ട് .. പഴയ പുസ്തകങ്ങൾ വായിക്കുമ്പോ കാണാം ഹിട്ട്ലെറെയും മുസ്സോളിനിയും ആരധിക്കുന്ന ചില കഥാപാത്രങ്ങളെ .. മഹാനായ വ്യക്തി എന്നത് തന്നെ ആണ് ഏറ്റവും വലിയ ബൂര്ഷ സങ്കല്പം .. ചെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് വിപ്ലവം വീഴാൻ കാത്തു നില്ക്കുന്ന ഒരു ആപ്പിൾ ഒന്നുമല്ല .. അത് വീഴത്തപെടെണ്ട ആപ്പിൾ ആണ് ..

ഒരു പ്രബുദ്ധ സമൂഹം ഇവിടെ നിലനിന്നിരുന്നു എന്നതിന് തെളിവാണ് ഈ പ്രതികരണങ്ങൾ എല്ലാം ..ആ പ്രബുദ്ധ  സമൂഹത്തിനു അഭിവാദനങ്ങൾ .. ജനാധിപത്യ മാർഗങ്ങളിൽ തന്നെ നമുക്ക് പ്രതികരിക്കാം .. ഇനിയും നമ്മുടെ മൗനം അപകടകാരമാണ്.. ഓർക്കുക ഉയരാത്ത കൈകളും പറയാത്ത നാവുകളും അടിമത്തത്തിന്റെതാണ്.

         

Comments

Post a Comment

Popular posts from this blog

ആത്രേയകം | പുസ്തക അവലോകനം | Book Review - Aathreyakam

  പരമ്പരാഗതമായി നാം കേട്ടുവളർന്ന ഇതിഹാസ കഥകളുടെയെല്ലാം പ്രത്യേകത അവയൊന്നും പരാജിതരുടെ ഭാഗം പറഞ്ഞു പോയിരുന്നില്ല എന്നതായിരുന്നു, വിജയഗാഥകൾ എല്ലാകാലത്തും അങ്ങനെ തന്നെയായിരുന്നു. യുദ്ധശേഷം ഗാഥകൾ രചിക്കുന്നത് വിജയം ചൂടിയവരാണ്.അരങ്ങിനും മുന്നിലെയും പിന്നിലെയും ചതി പ്രയോഗങ്ങൾ മഹായുദ്ധതന്ത്രങ്ങളാവുന്നത് അവിടെയാണ്, നീതികരിക്കാനാവാത്ത അധമപ്രവർത്തികൾക്ക് ന്യായം കലർന്ന വെള്ളപൂശുന്നതും  അടിച്ചമർത്തപെട്ടവൻ്റെ ജീവിതത്തിന്  മുൻജന്മങ്ങളുടെ പാപഭാരം കെട്ടിവക്കുന്നതും ഇല്ലാശാപവചനങ്ങൾ കൊണ്ട് സാമാന്യയുക്തിക്ക് പൊയ്‌മുഖമൊരുക്കുന്നതും, വായ്ത്താരികൾ കൊണ്ട് രാജ്യം കെട്ടിപ്പടുക്കുന്നതും തലമുറകളുടെ സൗഖ്യമുറപ്പാക്കുന്നതും അവിടെയാണ്. എന്നാൽ ചരിത്ര നിർമ്മിതിയുടെ ഭാഗമായി നിന്നപ്പോഴും  മനഃപൂർവം തിരസ്കരിക്കപ്പെട്ട ചിലരുണ്ട്. ഇതിഹാസവിജയങ്ങൾക്ക് കാരണഭൂതരായെങ്കിലും മനപ്പൂർവ്വം ചരിത്രം പിന്നിലേക്ക് തള്ളിയവർ. കാലചക്രത്തിൻ്റെ  മുന്നോട്ടുള്ള പാച്ചിലിൽ സാമാന്യം ചിലരെങ്കിലും ചരിത്ര വായനയിൽ, വാക്കുകൾക്കിടയിലുള്ള  ശൂന്യതകളിൽ അവരെ കണ്ടെത്തും. അവർക്കു കൂടി ഇവിടെയൊരു  പങ്കുണ്ടെന്നു പറഞ്ഞു വെക്കും. ...

വൃന്ദാവനത്തിലെ രാധ

പണ്ട് സച്ചിദാനന്തന്റെ "ചില പ്രണയങ്ങൾ " എന്ന  മനോഹരമായ ഒരു കവിത വായിച്ചിരുന്നു .. അതു അവസാനിക്കുന്നത് ഈ വരികളിലൂടെ ആണ്  " ഒരിക്കലും സാഷാത്ക്കരിക്കാൻ ഇടയില്ലാത്ത പ്രണയം ആണ്  ഏറ്റവും ശ്രേഷ്ടമായ പ്രണയം  അത് അവസാനിക്കുന്നേയില്ല രാധയുടെ പോലെ " രാധയും കൃഷ്ണനും പണ്ട് കാലം മുതൽക്കേ ഉദാത്തമായ പ്രണയത്തിനിന്റെ പ്രതീകം ആയി ലോകം വാഴ്ത്തുന്നവർ ആണ് . പതിനായിരത്തെട്ട് ഭാര്യമാർ ഉണ്ടെങ്കിലും ഒരാളുടെ പോലും പേര് വച്ച് നമ്മൾ ഇത് വരെ കൃഷ്‌ണനെ കൂട്ടികെട്ടിയിട്ടില്ല . ആ സ്ഥാനം രാധക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന ഒന്നാണ് . കഴിഞ്ഞ ദിവസം "വൃന്ദാവനത്തിലെ രാധ " എന്ന ഒരു  പുസ്തകം വായിക്കാൻ കിട്ടി (author :കെ എൻ മോഹന വർമ്മ ).വളരെ കുറച്ചു പേജുകൾ മാത്രം  ഉള്ളത് കൊണ്ടും വിഷയം പ്രണയം ആയതു കൊണ്ടും പെട്ടന്ന് വായിച്ചു തീർന്നു .എന്താ പറയാ അത്ര വല്യ ഒരു വലുപ്പം പറയാൻ ഉള്ള ഒരു സൃഷ്ടി ഒന്നും അല്ലെങ്കിലും വായിച്ചപ്പോ ഒരു ഇഷ്ടം തോന്നി .      വൃന്ദാവനം  പണ്ടെങ്ങോ മനസ്സിൽ കയറിയ ഹരിതാഭമായ ഒരു സങ്കലപ്പത്തിന്റെ ഓർമ്മയാണ്   വൃ ...

അഗ്നിസാക്ഷി

ശക്തമായ പേരുപോലെ തന്നെ ശക്തമായ അവതരണത്താലും ശക്തമായ വാക്കുകകളാലും സ്ഫുടം ചെയ്തെടുത്തു എന്ന് പറയാവുന്ന സൃഷ്ടി . ഒരുപാടു നാളുകൾക്കു ശേഷം വായിച്ച ഒരു മഹത്തരമായ രചന.  പണ്ട് ചെറിയ ക്ലാസ്സുകളിലെ ക്വിസ് പരിപാടികളിലെ സ്ഥിരം ചോദ്യം ആയിരുന്നു "ലളിതാംബിക അന്തർജ്ജനത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ രചന  ഏതു ?" അന്ന് പേരിലെ കൗതുകം കൊണ്ടും മറ്റും ആവേശത്തോടെ എഴുതിയ ഉത്തരം ആയിരുന്നു "അഗ്നിസാക്ഷി" എന്നത് .അതിനപ്പുറത്തേക്ക് ഒന്നും അങ്ങനെ അറിയില്ലായിരുന്നു . അല്ലെങ്കിൽ അതു വായിക്കണം എന്നൊന്നും അന്ന് തോന്നിയിട്ടില്ല . അല്ലെങ്കിലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ..  അതിനു ശേഷം പിന്നീടെപ്പോഴോ അഗ്നിസാക്ഷി എന്ന പേരിൽ തന്നെ ഒരു സിനിമ കണ്ടതായി ഓർക്കുന്നുണ്ട് . ശോഭനയും പ്രവീണയും അഭിനയിച്ച മനോഹരമായ ഒരു സിനിമ . ഇപ്പൊ ഈ നോവലിൽ  ഓരോ അധ്യാങ്ങളും വായിക്കുമ്പോഴും ആ സിനിമയിലെ ഓരോ രംഗങ്ങളായി മനസ്സിൽ വരുന്നു . എത്രയോ ചെറുപ്പത്തിൽ കണ്ട സിനിമയാണ് ഇപ്പോഴും ഓർമ്മയുണ്ട് എന്നത് അത്ഭുതമുളവാക്കുന്നു .  ദേവി ബഹൻ എന്ന് വായിക്കുമ്പോൾ വെള്ള ഖാദർ സാരിയുടുത്തു സാരിയുടെ അറ...