വിയർത്ത ശരീരങ്ങളിൽ രൂപമെടുത്ത രണ്ടു നീർച്ചാലുകളായിരുന്നു നമ്മൾ .
ഇരുട്ട് മുറികളിൽ , പുതപ്പിനു കീഴിലെ ഉഷ്ണം രൂപപെടുത്തിയ ചാലുകൾ . .
നടന്നു പോയ പാതകളിൽ ഒരു പാട് പോലും തീർക്കാതെ നമ്മൾ ഗാഡമായി പ്രണയിച്ചു..
തരിശു നിലങ്ങളിലെ കുന്നും മലകളും ഒന്നിച്ചു കയറി ഇറങ്ങി .
ഒടുവിൽ എവിടെയോ വച്ച് നമ്മൾ ഇല്ലാണ്ടായി ..
പിന്നെയും ഉഷ്ണങ്ങൾ .
. നമ്മൾ പിന്നെയും പുനർജനിക്കുകയാണ് ..
പിന്നെയും അതി ഗാഡമായി പ്രണയിക്കുകയാണ്
ഭാവി ഭൂതങ്ങൾ ക്ക് വില നല്കാതെ
എന്നും ഇങ്ങനെ പ്രണയിക്കുകയാണ്
ninte തോന്ന്യാക്ഷരങ്ങൾ kurach koodunnund :-)
ReplyDelete:)
ReplyDelete