വിഷയ ദാരിദ്ര്യം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് ഈ വര്ഷം അവസാനിക്കുന്നത് .. എഴുതിയിട്ട് നാളുകളേറെയായി .. ഒന്നിനും മനസു വരുന്നില്ല എന്നതാണ് സത്യം . പ്രത്യേകിച്ച് മടി കൊണ്ടും പ്രത്യേകതയില്ലാത്ത പല കാരണങ്ങൾ കൊണ്ടും എഴുത്തു അവിടെ നിൽക്കുകയാണ് ..
എഴുത്തിനു മാത്രെമേ പ്രശ്നം ഉള്ളു .. വായന തകർത്തു നടക്കുന്നുണ്ട് .. ഹാരി പോട്ടർ സീരിസിൽ 7 പുസ്തകങ്ങളും വായിച്ചു കഴിഞ്ഞു .. ഓരോ പുസ്തകം തീരുമ്പോഴും
" reality is just an illusion caused by the deficiency of the right book " എന്ന രസകരമായ വാചകം അനർത്ഥമായ പോലെ തോന്നും . മറ്റൊരു ലോകത്തേക്ക് ,മനസ്സുകളിലേക്ക് കാശു കൊടുക്കാതെ ഒരു ഫ്രീ യാത്ര നടത്തിയ ഫീലിംഗ് ..
ഹാരി പോട്ടർ പോലെ ഫാന്റസി നോവൽ അല്ലെങ്കിൽ പുരാണങ്ങളുടെ പല തരത്തിലുള്ള ആവിഷ്കാരങ്ങൾ ഈ രണ്ടു കാറ്റഗറിയിലേക്ക് വായന ചുരുങ്ങിയത് ഈ വർഷമാണ് . ദ്രൗപതിയും വൃദ്ധവനത്തിലെ രാധയും ഇനി ഞാൻ ഉറങ്ങട്ടെ യും ഒക്കെ അങ്ങനെ ഹൃദയത്തിലെ പ്രിയപ്പെട്ട അറകളിലേക്ക് ചേക്കേറിയിരിക്കുന്നു ..
എഴുത്തിൽ വന്ന കുറവിനുള്ള ഒരു കാരണം പല വിഷയങ്ങൾക്കും നിലവാരമില്ല എന്നത് കൂടിയായിരുന്നു .. എഴുതാൻ തുടങ്ങിയ സമയത്തു മുന്നിൽ കാണുന്ന ഒരു വിധം എല്ലാ വിഷയങ്ങളിലും ഒരു തരം എക്സിറ്റമെന്റ് കാണാൻ കഴിയുമായിരുന്നു .. ഇപ്പൊ പക്ഷെ അങ്ങനെ ഒന്നും കണ്ടെത്താൻ പറ്റുന്നില്ല ..
എഴുതണം എന്ന് തോന്നിയ കൊറേ വിഷയങ്ങൾ മുന്നിലൂടെ കടന്നു പോയി . പക്ഷെ ഒന്നിലും ഒരു സ്വാഭാവികത കണ്ടെത്താൻ കഴിഞ്ഞില്ല .. ഫേസ്ബുക്കിൽ ഒക്കെ പലരുടെയും പല അഭിപ്രായങ്ങളും താഥ്വികം എന്ന് അവർക്കു മാത്രം തോന്നുന്ന വിശകലനങ്ങളും കണ്ടു മടുത്തിട്ടാണ് എന്ന് വേണമെങ്കിൽ പറയാം ..
വാർത്തകളിലും ,വായിക്കുന്ന ലേഖനങ്ങളിലും ,വിമർശനങ്ങളിലും ,fb വിവാദങ്ങളിലും എല്ലാം ഒരുതരം പ്ലാസ്റ്റിസിറ്റി നിറഞ്ഞു നിൽക്കുന്നതായി തോന്നുന്നത് എനിക്ക് മാത്രമാണോ എന്ന് അറിയില്ല .. അല്ലെങ്കിൽ ചർച്ചയാക്കപ്പെടുന്ന വിഷയങ്ങളുടെ അജണ്ട നിർണ്ണയിക്കുന്ന ഒരു ബുദ്ധിജീവി സിണ്ടിക്കേറ്റ് പ്രവർത്തിക്കുന്ന പോലെ ..
അപ്പൊ അത്തരം മുൻകൂട്ടി നിർണ്ണയിച്ച നിർവചങ്ങളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം കൂടിയാണ് ഈ വായന .. ഓരോ വായനകളും എന്തോരം ചെറുതായിരുന്നു നമ്മുടെ ചിന്തകളുടെ അതിർത്തി എന്ന് തോന്നിച്ചു . അങ്ങനെ ഏച്ചുകെട്ടിയ ഇമേജുകളുടെ വിർച്യുൽ തലത്തിനുമപ്പുറത്തു സങ്കലപ്പങ്ങളുടെ ഒരു വലിയ ലോകമുണ്ടെന്നു പറഞ്ഞു തന്ന വായനയുടെ വസന്തമായിരുന്നു കഴിഞ്ഞു പോയത് എന്ന് പറയാം .
പുതു വർഷങ്ങളിൽ സാധാരണ കാണാറുള്ള ഒരു സന്തോഷമൊന്നും ഇപ്പോ ഇല്ല "same old shit ..different day " എന്ന ഒരു രീതിയിലേക്ക് കാര്യങ്ങൾ ഒക്കെ മാറിയിരിക്കുന്നു . എന്നാലും കുഞ്ഞു പ്രതീക്ഷകൾ അവിടെയിവിടെ ഇല്ലാതില്ല .. ഇനിയുള്ള ഒരു വര്ഷം നല്ല പുസ്തകങ്ങളും നല്ല സിനിമകളും കൊണ്ട് മനസ് സന്തോഷിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു .. ഈ ആറു ബോറൻ ജീവിതത്തിൽ നിന്ന് ഒരു വെക്കെഷൻ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു ..

Same old shit 😔
ReplyDelete