Skip to main content

ഉദകപ്പോള -പുസ്തക അവലോകനം

             ചില വായനകൾക്കിടയിൽ മനസ്സിൽ തെളിയുന്ന ഒരു കറുത്ത നിറമുള്ള കയമുണ്ട്.ആദ്യമായി അത് തെളിഞ്ഞു കണ്ടത് കെ ആർ മീരയുടെ  യൂദാസിൻ്റെ സുവിശ്ശേഷം എന്ന കഥ  വായിച്ചപ്പോഴായിരുന്നു. പിന്നീട് പലപ്പോഴും നിറമില്ലാത്ത ജീവിതങ്ങളുടെ കഥകളിൽ അരികു ചേർന്നു നടക്കുമ്പോൾ മനസ്സിൽ ആ കയവും അതിൽനിന്നു മുങ്ങിയെടുക്കുന്ന ജീവർണ്ണിച്ച ശവശരീരങ്ങളും തെളിഞ്ഞു വരും. ഈയടുത്തു പിന്നെയും പിന്നെയും ഞാൻ ആ കയം കണ്ടത് ഉദകപ്പോള വായിച്ചപ്പോഴായിരുന്നു. 


ഫേസ്‌ബുക്കിലെ ഒരു വായന  ഗ്രൂപ്പിൽ നിന്നാണ് ഉദകപ്പോള എന്ന പുസ്തകത്തെ പറ്റി ആദ്യമായി കേൾക്കുന്നത്. വിഖ്യാത എഴുത്തുകാരനും സംവിധായകനുമായ പദമരാജൻ്റെ കയ്യൊപ്പു പതിഞ്ഞ പുസ്തകം, തൂവാനത്തുമ്പികൾ ആ പുസ്തകത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന സിനിമയാണെന്ന് അറിഞ്ഞപ്പോൾ തൊട്ടേ ആ പുസ്തകം തേടിപ്പിടിച്ചു വായിക്കണമെന്നു ഉറപ്പിച്ചതാണ്. ഒരുപാട് നാൾ ആ പുസ്തകം അന്വേഷിച്ചു നടന്നു.  ഓൺലൈൻ അവൈലബിൾ ആയിരുന്നു, പക്ഷെ ഓർഡർ ചെയ്തു കിട്ടുന്നത് മോശം കോപ്പികൾ ആവുമോ എന്ന ഭയം കാരണം വേണ്ട എന്ന് വെക്കുകയായിരുന്നു. തൃശ്ശൂര് പോകുന്ന സമയത്തൊക്കെ പറ്റുമെങ്കിൽ മാതൃഭൂമി ബുക്സ്റ്റാളിൽ പോകുന്ന പതിവുണ്ടായിരുന്നു. ഒരിക്കൽ അങ്ങനെ ഒരു കറക്കത്തിൽ അപ്രതീക്ഷിതമായി ഈ പുസ്തകവും കയ്യിൽ കിട്ടി. 


ഒരു കുഞ്ഞു പുസ്തകം, നല്ല കവർ പേജ്. അതികം പേജുകൾ ഇല്ലാത്ത കാരണം വായനയും പെട്ടന്ന് കഴിഞ്ഞു. 


  താരതമ്യങ്ങളെ മാറ്റി നിർത്തുന്ന പക്ഷം ഉദകപ്പോള മികച്ച ഒരു നോവൽ തന്നെയാണ്. ഒരുപക്ഷെ അപൂർവ്വമായി മാത്രം ചില എഴുത്തുകാർ പ്രയോഗിച്ചു കണ്ട ഒരു എഴുത്തു രീതിയുടെ ബാക്കി. വായനയിൽ എല്ലാം ആ  കറുത്തിരുണ്ട കയമായിരുന്നു മനസ്സിൽ. അതിൽ നിന്ന് കരകയറാനാകാതെ അതിലേക്ക് തന്നെ മുങ്ങിത്താണു പോകുന്ന കുറിയ മനുഷ്യർ. 

സിനിമിയയിൽ നായകൻ ജയകൃഷ്ണൻ ആണെങ്കിൽ ഇവിടെ ആഖ്യാതാവ് തന്നെയാണ് നായകൻ, ജയകൃഷ്ണൻ അയാളുടെ വളരെ വിയേർഡ് ആയ, എല്ലാ പ്രിവിലേജുകളും ഉള്ള, നിനച്ചിരിക്കുമ്പോൾ എന്ത് ചെയ്യും എന്ന് പറയാൻ വയ്യാത്ത കൂട്ടുകാരനാണു. തങ്ങൾ ടൗണിലെ ഒന്നാം നമ്പർ വേശ്യാലയം നടത്തിപ്പുകാരൻ തന്നെയാണ്. പക്ഷെ അയാളുടെ പാസ്റ്റിലേക്കും പിന്നീട് അയാൾക്ക് മാത്രം സ്വന്തമായ ചില മാനസിക വ്യവഹാരങ്ങളിലേക്കും പുസ്തകം എത്തിനോക്കുന്നുണ്ട്. സിനിമയിൽ അതികം പ്രാധാന്യം ഒന്നും ഇല്ലാത്ത തങ്ങളുടെ സഹായി ആന്റപ്പനും  തങ്ങളുടെ പെണ്ണുങ്ങൾക്കും  അതുപോലെ ഋഷി എന്ന കഥാപാത്രത്തിനും പുസ്തകത്തിൽ പ്രാധാനവും വ്യത്യസ്തവുമായ റോളുകൾ ഉണ്ട്. സിനിമയിലെ പോലെ ജയകൃഷ്ണൻ അത്ര മാത്രം വിശാലമായ ചിന്താഗതിക്കാരനൊന്നുമല്ല. ഒരു പക്കാ സ്ത്രീലമ്പടൻ എന്നതിനുമപ്പുറം ഒരു ഐഡന്റിറ്റിയൊന്നും ജയകൃഷ്ണന് ഉള്ളതായി തോന്നിയില്ല. ടീനേജിൻ്റെ  പക്വതക്കുറവിൽ എടുത്ത തീരുമാനങ്ങളുടെ ഫലവും പേറി കരഞ്ഞു കലങ്ങിയ കണ്ണുകളുടെ ഉടമയാണ് പുസ്തകത്തിലെ രാധ.  തൂവാനത്തുമ്പികൾ പ്രണയത്തിൻ്റെ ഒരു നൊസ്റ്റാൾജിയ ആയിരുന്നെങ്കിൽ പുസ്തകം അങ്ങനെ ഒന്നുമില്ലായിരുന്നു. പ്രണയത്തേക്കാൾ മനുഷ്യൻ്റെ   ലൈംഗീക തീക്ഷണകൾക്കും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവ വികാസങ്ങൾക്കുമാണ്  പുസ്തകം പ്രധാന്യം നൽകിയിരിക്കുന്നത്. 



തൂവാനത്തുമ്പികൾ ഒരുവിധം മലയാളികൾക്കൊക്കെ പ്രണയത്തിൽ കുഴഞ്ഞ ഒരു നൊസ്റ്റാൾജിയ അനുഭവം ആണ്. ഈ പുസ്തകം വായിക്കുന്ന വരെ എനിക്കും അങ്ങനെ തന്നെയായിരുന്നു. എന്നാൽ പുസ്തകത്തിൽ നിന്നും മനോഹരമായ കണികകൾ മാത്രം പെറുക്കിയെടുത്തു നിർമ്മിച്ച സിനിമയായിട്ടാണ് എനിക്ക് പിന്നീട് തോന്നിയത്. ആ സിനിമ മനസ്സിൽ പെയ്യിക്കുന്ന മഴയൊന്നും ആ പുസ്തകം വായിച്ചു കഴിഞ്ഞു നനയാൻ പറ്റുന്നില്ല. ദശകങ്ങളോളം മലയാളികളെയാകെ ഉന്മാദത്തിലാക്കിയ തൂവാനതുമ്പിയിലെ ആ പശ്ചാത്തല സംഗീതം ഒരിടത്തും  ഓർമ്മയിൽപോലും വന്നില്ല, 



നഗരപ്രൗഢിയുടെ മറുകരയിലാണ് തങ്ങളുടെയും ആന്റപ്പന്റെയും സാമ്രാജ്യങ്ങൾ. ചെയുന്ന കച്ചവടത്തിലെ കേമന്മാരാണ് ഇവര് രണ്ടു പേരും. തങ്ങളുടെ ശിഷ്യത്വത്തിൽ നിന്ന് കൊണ്ട് പതുക്കെയാണ് ആന്റപ്പൻ തന്റെ സാമ്രാജ്യം പണിതുയർത്തുന്നത്. ഒരു ഘട്ടം കഴിഞ്ഞു തങ്ങൾ ബിസിനസ് എല്ലാം വിട്ടു ജീവിതത്തോട് മൗനിയാകുന്നുണ്ട്. ആന്റപ്പൻ കച്ചവടത്തിൽ പ്രമാണിയാകുന്നതും അവിടെയാണ്. രതി വൈകൃതങ്ങളിൽ ആനന്ദം കാണുന്ന ആളുകളുടെ പറുദീസയാണ് ആന്റപ്പന്റെ കെട്ടിടങ്ങൾ. പൊതു സമൂഹത്തിൽ നിന്ന് പലരീതിയിൽ അകറ്റിനിർത്തപെട്ട പലർക്കും അവിടെയൊരു സ്ഥാനമുണ്ട്. തന്റെ ജീവനക്കാരിൽ നിന്ന് വലിയൊരു ലോയാലിറ്റി ഉണ്ടാക്കിയെടുക്കാൻ ഇതെല്ലം ആന്റപ്പനെ സഹായിക്കുന്നുണ്ട്. പിന്നീട് ഒരു നോട്ടോറിയസ് ഗ്രുപ്പ് ആയി മാറി സമൂഹം അറക്കുന്ന പലതും ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നതും ഈ ഘടകങ്ങൾ പലതുമാണ്. 


കഥാനായകൻ എത്തിപ്പെടുന്ന ജോലിസ്ഥലവും വളരെ വളരെ വിയേർഡായാ അയാളുടെ ലാൻഡ് ലോർഡും എല്ലാം കഥയുടെ അവിശ്വസാനിയമായ കഥാപാത്ര നിർമ്മിതിയുടെ ഭാഗമാണ്. കഥാനായകനിൽ  നിന്ന് തുടങ്ങി അയാളിൽ  തന്നെയാണ് കഥ അവസാനിയ്ക്കുന്നത്. 


കഥയിലും സിനിമയിലും മാറ്റമില്ലാതെ നില്കുന്നത് ക്ലാര മാത്രമാണ്. ആ സ്ത്രീയെയോടുള്ള ഭ്രമമാണെന്ന് തോന്നുന്നു അവരെ മാത്രം മാറ്റമില്ലാതെ സിനിമയിലും പുസ്തകത്തിലും വരച്ചു ചേർക്കാൻ എഴുത്തുകാരന് തോന്നാനുള്ള കാരണം. തൻ്റെ ഇഷ്ടം കൊണ്ട് ഈ തൊഴിൽ തിരഞ്ഞെടുത്ത ക്ലാര. തങ്ങളുടെ ചങ്ങലപൂട്ടുകളിൽ നിന്നൊക്കെ വളരെ ബ്രില്ലിയൻറ്റ് ആയി പറന്നുയർന്നു നാട് ചുറ്റുന്ന വളരെ ബോൾഡ് ആയ ഒരു സ്ത്രീ. കഥാനായകനോട് മാത്രം ആ സ്ത്രീ കാണിച്ചിരുന്ന ഒരു തരം അടുപ്പം വളരെ പ്രകടമാണ്. യാത്രകളുടെ ഇടവേളകളിൽ അയാളുമായുള്ള കണ്ടുമുട്ടലുകളും പരസ്പരം നഗ്നരായി  അതുവരെ കടന്നു പോയ കാലത്തിൻ്റെ കഥ പറഞ്ഞു തീർക്കുന്നതും എല്ലാം മനോഹരമാണ്. സിനിമയിൽ പറയുന്ന പോലെ അത്ര സുഖകരമൊന്നുമല്ല അവരുടെ യാത്രകൾ, പലപ്പോഴും ക്രൂരമായ ലൈംഗീക ആക്രമണങ്ങൾക്ക് അവർ ഇരയാകുന്നുണ്ട്. 


സിനിമയിൽ പലതും മനോഹരമായി അവസാനിക്കുന്നു. എന്നാൽ അതിനപ്പുറവും ഇപ്പുറവും ഒട്ടും മനോഹരമല്ലാത്ത ജീവിതങ്ങൾ പലതുമുണ്ടെന്നു പുസ്തകം കാണിച്ചു തരുന്നു.  ടീനേജിന്റെ ബോധമില്ലായ്മയിൽ ആരാധനക്കായെടുത്ത പലതിനും യോഗ്യതയില്ലായ്മയുടെ നിറമുണ്ടെന്നു ബോധ്യമാകുന്ന പോലെ. 


6 , 7 വര്ഷമായുള്ള നഗരജീവിതം എനിക്കും തോന്നിച്ചിട്ടുള്ളത് ഇതൊക്കെതന്നെയാണ് . 

അകലെ നിന്നും നോക്കുമ്പോൾ മാത്രം ഏത്രയോ  മനോഹമാണെന്നു തോന്നിച്ചിട്ടുള്ള കുറേ  മനുഷ്യർ. നിഷ്കകളങ്കതയുടെ നീളൻ ജാക്കറ്റുകൾ വിലക്ക് വാങ്ങാൻ കിട്ടുന്ന വ്യാപരപ്പുരകൾ . എണ്ണമറ്റ പ്രിവിലേജുകളുടെ പ്രദര്ശനശാലകൾ. ഏറ്റവും മനോഹരമായി ഒപ്പിയെടുത്ത ഫ്രെമുകൾ തീർക്കുന്ന camouflage നുള്ളിൽ ജീവിതം ഹോമിക്കുന്ന below average അഭിനേതാക്കൾ.


ആ കറുത്ത കയത്തിലേക്ക് കൂടുതൽ മുങ്ങി പോകുന്ന പോലെ.  





Comments

Post a Comment

Popular posts from this blog

ആത്രേയകം | പുസ്തക അവലോകനം | Book Review - Aathreyakam

  പരമ്പരാഗതമായി നാം കേട്ടുവളർന്ന ഇതിഹാസ കഥകളുടെയെല്ലാം പ്രത്യേകത അവയൊന്നും പരാജിതരുടെ ഭാഗം പറഞ്ഞു പോയിരുന്നില്ല എന്നതായിരുന്നു, വിജയഗാഥകൾ എല്ലാകാലത്തും അങ്ങനെ തന്നെയായിരുന്നു. യുദ്ധശേഷം ഗാഥകൾ രചിക്കുന്നത് വിജയം ചൂടിയവരാണ്.അരങ്ങിനും മുന്നിലെയും പിന്നിലെയും ചതി പ്രയോഗങ്ങൾ മഹായുദ്ധതന്ത്രങ്ങളാവുന്നത് അവിടെയാണ്, നീതികരിക്കാനാവാത്ത അധമപ്രവർത്തികൾക്ക് ന്യായം കലർന്ന വെള്ളപൂശുന്നതും  അടിച്ചമർത്തപെട്ടവൻ്റെ ജീവിതത്തിന്  മുൻജന്മങ്ങളുടെ പാപഭാരം കെട്ടിവക്കുന്നതും ഇല്ലാശാപവചനങ്ങൾ കൊണ്ട് സാമാന്യയുക്തിക്ക് പൊയ്‌മുഖമൊരുക്കുന്നതും, വായ്ത്താരികൾ കൊണ്ട് രാജ്യം കെട്ടിപ്പടുക്കുന്നതും തലമുറകളുടെ സൗഖ്യമുറപ്പാക്കുന്നതും അവിടെയാണ്. എന്നാൽ ചരിത്ര നിർമ്മിതിയുടെ ഭാഗമായി നിന്നപ്പോഴും  മനഃപൂർവം തിരസ്കരിക്കപ്പെട്ട ചിലരുണ്ട്. ഇതിഹാസവിജയങ്ങൾക്ക് കാരണഭൂതരായെങ്കിലും മനപ്പൂർവ്വം ചരിത്രം പിന്നിലേക്ക് തള്ളിയവർ. കാലചക്രത്തിൻ്റെ  മുന്നോട്ടുള്ള പാച്ചിലിൽ സാമാന്യം ചിലരെങ്കിലും ചരിത്ര വായനയിൽ, വാക്കുകൾക്കിടയിലുള്ള  ശൂന്യതകളിൽ അവരെ കണ്ടെത്തും. അവർക്കു കൂടി ഇവിടെയൊരു  പങ്കുണ്ടെന്നു പറഞ്ഞു വെക്കും. ...

വൃന്ദാവനത്തിലെ രാധ

പണ്ട് സച്ചിദാനന്തന്റെ "ചില പ്രണയങ്ങൾ " എന്ന  മനോഹരമായ ഒരു കവിത വായിച്ചിരുന്നു .. അതു അവസാനിക്കുന്നത് ഈ വരികളിലൂടെ ആണ്  " ഒരിക്കലും സാഷാത്ക്കരിക്കാൻ ഇടയില്ലാത്ത പ്രണയം ആണ്  ഏറ്റവും ശ്രേഷ്ടമായ പ്രണയം  അത് അവസാനിക്കുന്നേയില്ല രാധയുടെ പോലെ " രാധയും കൃഷ്ണനും പണ്ട് കാലം മുതൽക്കേ ഉദാത്തമായ പ്രണയത്തിനിന്റെ പ്രതീകം ആയി ലോകം വാഴ്ത്തുന്നവർ ആണ് . പതിനായിരത്തെട്ട് ഭാര്യമാർ ഉണ്ടെങ്കിലും ഒരാളുടെ പോലും പേര് വച്ച് നമ്മൾ ഇത് വരെ കൃഷ്‌ണനെ കൂട്ടികെട്ടിയിട്ടില്ല . ആ സ്ഥാനം രാധക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന ഒന്നാണ് . കഴിഞ്ഞ ദിവസം "വൃന്ദാവനത്തിലെ രാധ " എന്ന ഒരു  പുസ്തകം വായിക്കാൻ കിട്ടി (author :കെ എൻ മോഹന വർമ്മ ).വളരെ കുറച്ചു പേജുകൾ മാത്രം  ഉള്ളത് കൊണ്ടും വിഷയം പ്രണയം ആയതു കൊണ്ടും പെട്ടന്ന് വായിച്ചു തീർന്നു .എന്താ പറയാ അത്ര വല്യ ഒരു വലുപ്പം പറയാൻ ഉള്ള ഒരു സൃഷ്ടി ഒന്നും അല്ലെങ്കിലും വായിച്ചപ്പോ ഒരു ഇഷ്ടം തോന്നി .      വൃന്ദാവനം  പണ്ടെങ്ങോ മനസ്സിൽ കയറിയ ഹരിതാഭമായ ഒരു സങ്കലപ്പത്തിന്റെ ഓർമ്മയാണ്   വൃ ...

അഗ്നിസാക്ഷി

ശക്തമായ പേരുപോലെ തന്നെ ശക്തമായ അവതരണത്താലും ശക്തമായ വാക്കുകകളാലും സ്ഫുടം ചെയ്തെടുത്തു എന്ന് പറയാവുന്ന സൃഷ്ടി . ഒരുപാടു നാളുകൾക്കു ശേഷം വായിച്ച ഒരു മഹത്തരമായ രചന.  പണ്ട് ചെറിയ ക്ലാസ്സുകളിലെ ക്വിസ് പരിപാടികളിലെ സ്ഥിരം ചോദ്യം ആയിരുന്നു "ലളിതാംബിക അന്തർജ്ജനത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ രചന  ഏതു ?" അന്ന് പേരിലെ കൗതുകം കൊണ്ടും മറ്റും ആവേശത്തോടെ എഴുതിയ ഉത്തരം ആയിരുന്നു "അഗ്നിസാക്ഷി" എന്നത് .അതിനപ്പുറത്തേക്ക് ഒന്നും അങ്ങനെ അറിയില്ലായിരുന്നു . അല്ലെങ്കിൽ അതു വായിക്കണം എന്നൊന്നും അന്ന് തോന്നിയിട്ടില്ല . അല്ലെങ്കിലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ..  അതിനു ശേഷം പിന്നീടെപ്പോഴോ അഗ്നിസാക്ഷി എന്ന പേരിൽ തന്നെ ഒരു സിനിമ കണ്ടതായി ഓർക്കുന്നുണ്ട് . ശോഭനയും പ്രവീണയും അഭിനയിച്ച മനോഹരമായ ഒരു സിനിമ . ഇപ്പൊ ഈ നോവലിൽ  ഓരോ അധ്യാങ്ങളും വായിക്കുമ്പോഴും ആ സിനിമയിലെ ഓരോ രംഗങ്ങളായി മനസ്സിൽ വരുന്നു . എത്രയോ ചെറുപ്പത്തിൽ കണ്ട സിനിമയാണ് ഇപ്പോഴും ഓർമ്മയുണ്ട് എന്നത് അത്ഭുതമുളവാക്കുന്നു .  ദേവി ബഹൻ എന്ന് വായിക്കുമ്പോൾ വെള്ള ഖാദർ സാരിയുടുത്തു സാരിയുടെ അറ...