എന്റെ സ്വപ്നങ്ങളിൽ ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോകുന്നുണ്ടോ എന്നൊരു സംശയം..
നീയില്ലായ്മ തന്നെയാണ് പ്രശ്നം...
പണ്ട് എത്രയെത്ര തവണ നമ്മളൊന്നിച്ചു സ്വപ്നങ്ങളിൽ വന്നു..
ഇപോ നീ മാത്രം ഇല്ല..
പണ്ട് ഒന്നിച്ചു കയറിയ കുന്നിൻ ചെരുവിലും,
മഴ തോർന്നു പെയ്യുന്ന മഞ്ഞ മര ചുവട്ടിലും,
കാലു നനക്കാൻ വന്നിരുന്ന കുളക്കടവിലും,
എല്ലാം ഞാൻ ഒറ്റക്കാണിപ്പോ...
എനിക്ക് നിന്നെ ഇനിയും കാണണം..
എന്റെ മടിയിൽ ,
എന്റെ കയ്യിൽ നിറയുന്ന ഒരു കുഞ്ഞു മുഖമായി ,
എന്റെ തോള് ചാരിയിരിക്കുന്ന കുഞ്ഞു കുട്ടിയായി.
എനിക്ക് നിന്നെ ഇനിയും കാണണം..
Comments
Post a Comment